• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഭിമന്യുവിന്റെ സ്വപ്‌നം പൂവണിയുന്നു; വീടിന്റെ താക്കോല്‍ ദാനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

By ANSA 11    January 9, 2019   
abhi

മൂന്നാര്‍: രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തിന് കൈമാറും. വട്ടവട കൊട്ടാക്കമ്പൂര്‍ റോഡില്‍ സിപിഐഎം വില കൊടുത്ത് വാങ്ങിയ സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്.

എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും എറണാകുളം മഹാരാജാസ് കോളെജിലെ ബിരുദ വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് ക്യാമ്പസ് ഫ്രണ്ട്- എസ്ഡിപിഐ വര്‍ഗീയവാദികള്‍ മൃഗീയമായി കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സിപിഐഎം ഏറ്റെടുക്കുമെന്ന് അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു.

മന്ത്രി എംഎം മണി, സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍, ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍, കെപി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം കെവി ശശി, എസ് രാജേന്ദ്രന്‍ എംഎല്‍എ, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു, സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ്, പ്രസിഡന്റ് വിഎ വിനീഷ് എന്നിവര്‍ താക്കോല്‍ ദാന ചടങ്ങില്‍ പങ്കെടുക്കും.




 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News