• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
02:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയം : നിയമ തര്‍ക്കപരിഹാര അദാലത്ത്‌ 13 കേസുകളില്‍ തീര്‍പ്പായി

By shahina tn    January 16, 2019   
flood

പ്രളയക്കെടുതിയില്‍ വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ വീടുവെയ്‌ക്കുന്നതിനുളള നിയമതര്‍ക്ക പരിഹാര അദാലത്തില്‍ ചാവക്കാട്‌ താലൂക്കിലെ 55 കേസുകളില്‍ 13 എണ്ണത്തില്‍ തീര്‍പ്പായി. ചാവക്കാട്‌, കുന്നംകുളം താലൂക്കുകളില്‍പ്പെട്ടവര്‍ക്കായി ചാവക്കാട്‌ മിനി സിവില്‍ സ്റ്റേഷനിലായിരുന്നു അദാലത്ത്‌ നടന്നത്‌. കൂട്ടുടമസ്ഥതിയിലുളള ഭൂമിയിലെ വീട്‌ നഷ്‌ടപ്പെട്ടവര്‍ക്കായാണ്‌ തര്‍ക്ക പരിഹാരത്തിനായി റവന്യൂ വകുപ്പും ജില്ലാ നിയമസേവന അതോറിറ്റിയും ചേര്‍ന്ന്‌ അദാലത്ത്‌ നടത്തിയത്‌. ചാവക്കാട്‌ താലൂക്കിലെ 70 ഉം കുന്നംകുളം താലൂക്കിലെ 3 ഉം ഉള്‍പ്പെടെ 73 കേസുകളാണ്‌ പരിഗണനയ്‌ക്ക്‌ വന്നത്‌. ഇതില്‍ ചാവക്കാട്ടെ 55 ഉം കുന്നംകുളത്തെ മൂന്നും ഉള്‍പ്പെടെ 58 കേസുകള്‍ അദാലത്തിലെത്തി. മുഴുവന്‍ അവകാശികളും ഹാജരായ 14 കേസുകളില്‍ 13 എണ്ണം തീര്‍പ്പായി. കുന്നംകുളം താലൂക്കിലെ 3 കേസുകളില്‍ മുഴുവന്‍ അവകാശികളും ഹാജരായില്ല. ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി കെ പി ജോയ്‌, റിട്ട. ജില്ല ജഡ്‌ജ്‌ പി എസ്‌ അനന്തകൃഷ്‌ണന്‍, ഡെപ്യൂട്ടി കളക്‌ടര്‍ കെ ഹുസൈന്‍, തഹസില്‍ദാര്‍ സി എം ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News