• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
01:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹാദിയയുടെ അച്ഛന്‍ അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു

By Web Desk    December 18, 2018   
ASHOKAN

തിരുവനന്തപുരം: മതപരിവര്‍ത്തനത്തിലൂടെ വിവാഹിതയായ ഹാദിയയുടെ അച്ഛന്‍ കെഎം അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു. ഒരാഴ്ച മുന്‍പ് ഓണ്‍ലൈന്‍ വഴിയാണ് അംഗത്വം സ്വീകരിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ശബരിമല സംരക്ഷണ പരിപാടിയില്‍ വച്ച് ബിജെപി സംസ്ഥാനനേതാവ് ബി ഗോപാലകൃഷ്ണന്‍ മെമ്പര്‍ഷിപ്പ് നല്‍കി അശോകനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

“താന്‍ സിപിഐഎം നേതാവായിരുന്നു എന്നാല്‍ പാര്‍ട്ടിയുടെ കപട രാഷ്ട്രീയമാണ് ബിജെപിയില്‍ ചേരാന്‍ കാരണമെന്ന്” അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അശോകന്റെ മകള്‍ ഹാദിയ മതം മാറി  മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അശോകനോടൊപ്പം പത്തോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നതായി നിയോജകമണ്ഡലം പ്രസിഡന്റ് പിജി ബിജുകുമാര്‍ അറിയിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News