• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“ഹൃദയം തകരുന്നു”, ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന സിനിമ ആരും കാണാത്തതില്‍ സങ്കടമുണ്ടെന്ന് സാമുവല്‍ റോബിന്‍സണ്‍; ചിത്രത്തിന് തിയേറ്ററുകള്‍ ലഭിക്കുന്നില്ല എന്ന് ആരോപണം

By shahina tn    January 14, 2019   
oru-caribbean-udayippu-1

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ അബിയോള റോബിന്‍സണ്‍ തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടുള്ള ദു:ഖം പങ്കുവച്ചു. ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന തന്റെ ചിത്രം ആരും കാണുന്നില്ല എന്നറിയുന്നതില്‍ അതീവ സങ്കടമുണ്ടെന്നുംനിര്‍മാതാവിനെ സഹായിക്കേണ്ടത് ആവശ്യമാണെന്നുമാണ് അദ്ദേഹം കുറിച്ചത്.

സിനിമ കാണാന്‍ ധാരാളം ആളുകള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല. തിയേറ്ററില്‍ ചിത്രമില്ലാത്തതാണ് കാരണം. ചിത്രത്തിന്റെ വിതരണത്തിലുള്ള ചില പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ഞാന്‍ നിങ്ങളോട് ഒരു സഹായം ചോദിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവിനെ സഹായിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന് വലിയ നഷ്ടം സംഭവിക്കും. സാമുവല്‍ കുറിച്ചു.

കഴിഞ്ഞയാഴ്ച്ച റിലീസായ ചിത്രത്തിന് തിയേറ്ററുകള്‍ വളരെക്കുറവാണ് ലഭിച്ചിരിക്കുന്നത്. പേട്ടയും വിശ്വാസവും പോലുള്ള വമ്പന്‍ ചിത്രങ്ങളാണ് കരീബിയന്‍ ഉഡായിപ്പിനെ പിന്നോട്ടടിച്ചത് എന്നാണ് സൂചന. ചിത്രത്തിന് തിയേറ്റര്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ഒരു പത്രസമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വ്യക്തമാക്കിയിട്ടുണ്ട്.




 

Tags: Movie kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News