• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:40 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒരുമിച്ച് ജീവിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായി; ഒടുവില്‍ പെണ്‍സുഹൃത്ത് ചതിച്ചു

By shahina tn    December 25, 2018   
archana-raj-deepu

കോഴിക്കോട്:ഒരുമിച്ചു ജീവിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയ യുവതി, പെണ്‍സുഹൃത്ത് ചതിച്ചെന്ന പരാതിയുമായി കോടതിയില്‍. കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി അര്‍ച്ചന രാജാണ് സുഹൃത്ത് വിവാഹ വാഗ്ദാനം നടത്തി ചതിച്ച പരാതിയുമായി രംഗത്ത് വന്നത്.  പെണ്‍സുഹൃത്തുമായി പ്രണയത്തിലായ അര്‍ച്ചന സുഹൃത്തിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ദീപു ആര്‍ ദര്‍ശനായി മാറുകയായിരുന്നു.

വിവാഹിതയായ അര്‍ച്ചന പെണ്‍സുഹൃത്തുമായുള്ള ജീവിതത്തിനായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് താന്‍ ആണായി മാറണമെന്ന സുഹൃത്തിന്റെ ആഗ്രഹ പ്രകാരം ശസ്ത്രക്രിയ നടത്തുകയായിരുന്നു. ദീപുവെന്ന പേരും സുഹൃത്ത് തന്നെയാണ് നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് സുഹൃത്ത് നിലപാട് മാറ്റുകയായിരുന്നു. പൊലീസ് സ്റ്റേഷനിലും കോടതിയിലും സുഹൃത്ത് തന്നെ നിഷേധിച്ചതായി ദീപു പറഞ്ഞു.

തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് സുഹൃത്ത് നല്‍കിയ മൊഴി. എന്നാല്‍ ഇരുവരും തമ്മിലുള്ള ഫോണ്‍ കോളുകളും വാട്‌സ്ആപ്പ് ചാറ്റുകളും തെളിവായുണ്ടെന്ന് ദീപു പറയുന്നു. തന്നെ ചതിച്ചെങ്കിലും സുഹൃത്ത് തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടെന്നും എങ്കിലും ചതി ലോകം അറിയണമെന്നും മേല്‍ക്കോടതിയെ സമീപിക്കണമോയെന്ന ആലോചനയിലാണെന്നും ദീപു പറയുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ സ്ഥിതിക്ക് അര്‍ച്ചനയായി തന്നെ തുടരാനാണ് ദീപുവിന്റെ തീരുമാനം. ഒക്ടോബര്‍ 24 നായിരുന്നു  ശസ്ത്രക്രിയ കഴിഞ്ഞത്.

 

Tags: Kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News