• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:34 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യുവതികള്‍ ശബരിമലയില്‍ എത്തരുതെന്ന പദ്മകുമാറിന്റെ പ്രസ്താവനയില്‍ തെറ്റില്ല, സര്‍ക്കാറിന് വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ട്: കാനം

By shahina tn    December 27, 2018   
kanamrajendran1

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് സ്ത്രീകള്‍ ശബരിമലയില്‍ എത്തരുത് എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്മകുമാര്‍ പറഞ്ഞതില്‍ തെറ്റില്ല എന്നാണ് കാനം പ്രതികരിച്ചത്.

മണ്ഡല മകരവിളക്ക് കാലത്ത് സ്ത്രീകള്‍ ശബരിമലയില്‍ എത്തരുത് എന്ന് പദ്മകുമാര്‍ പറഞ്ഞതില്‍ തെറ്റില്ല. ശബരിമലയില്‍ വിധി നടപ്പാക്കാന്‍ പറ്റിയ സാഹചര്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നതാണ്. കാനം പറഞ്ഞു.

അയ്യപ്പ ജ്യോതി എന്നത് ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. അതിനെ എതിര്‍ക്കേണ്ടകാര്യമില്ല. യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുക സര്‍ക്കാറിന്റെ അജണ്ടയല്ല. അത് മുഖ്യമന്ത്രിയും എല്‍ഡിഎഫും വ്യക്തമാക്കിയതാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാറിന്‍ ബാധ്യതയുണ്ട്. എന്നാല്‍ അത് നൂറ് ശതമാനം വിജയത്തില്‍ എത്തണമെന്നില്ലെന്നും കാനം പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News