• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
07:46 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കണ്ണൂരില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം തുടരുന്നു; നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്; സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

By ANSA 11    January 5, 2019   
VISHAKH

കണ്ണൂര്‍: കണ്ണൂര്‍, തലശ്ശേരി മേഖലകളില്‍ സിപിഐഎം-ബിജപി സംഘര്‍ഷം തുടരുന്നു. സിപിഐഎം, ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായി. എഎന്‍ ഷംസീര്‍ എംഎല്‍എയുടെയും സിപിഐഎം മുന്‍ കണ്ണൂര്‍ ജില്ലാ സിക്രട്ടറി പി ശശിയുടെയും വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായി. എഎന്‍ ഷംസീര്‍ എംഎല്‍എയുടെയും സിപിഐഎം മുന്‍ കണ്ണൂര്‍ ജില്ലാ സിക്രട്ടറി പി ശശിയുടെയും വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. അപകട സമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി ബിജെപി എംപി വി മുരളീധരന്റെ തലശ്ശേരിയിലെ തറവാട് വീടിന് നേരെയും ബോംബേറുണ്ടായി. 

ജില്ലാ പൊലീസ് മേധാവി ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ മേഖലയില്‍ പൊലീസ് സന്നാഹം ശക്തിപ്പെടുത്തി. ഇരിട്ടി പെരുമ്പറയില്‍ സിപിഐഎം പ്രവര്‍ത്തകനും വെട്ടേറ്റു. വികെ വിശാഖിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാഖിനെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിശാഖിന്റെ വയറില്‍ ആഴത്തിലുള്ള മുറിവുണ്ട്. കാലുകള്‍ക്കും തലക്കും ശരീരത്തില്‍ പലയിടത്തുമായാണ് വെട്ടേറ്റത്. ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത് കൊണ്ടുപോയി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും വീടിനു നേരെയും ബോംബേറ് ഉണ്ടായി. വടക്കേടത്ത് താഴേക്കുനി രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും വാതിലുകളും തകര്‍ന്നു. കഴിഞ്ഞ ദിവസവും പേരാമ്പ്രയില്‍ വീടുകള്‍ക്കു നേരെ അക്രമമുണ്ടായിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News