• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാതിരാത്രിയിലും ബ്ലോക്കായ ടോള്‍പ്ലാസ കളക്ടര്‍ തുറന്നുനല്‍കി; ജീവനക്കാര്‍ക്കും പൊലീസിനും ടിവി അനുപമയുടെ ശാസന

By shahina tn    December 22, 2018   
TV-Anupama

തൃശ്ശൂര്‍: പാതിരാത്രിയിലും ബ്ലോക്കുണ്ടായപ്പോള്‍ പാലിയേക്കര ടോള്‍ പ്രശ്‌നത്തില്‍ നേരിട്ടിടപെട്ട് കളക്ടര്‍ ടിവി അനുപമ. പതിനഞ്ച് മിനുട്ട് നേരം ഗതാഗതക്കുരുക്കുണ്ടായതിനാലാണ് കളക്ടര്‍ കോപാകുലയായത്. അവര്‍ മറ്റ് യാത്രക്കാര്‍ക്കായി ടോള്‍ ബൂത്ത് തുറന്നുനല്‍കുകയും ചെയ്തു.

വ്യാഴ്ച്ച രാത്രി 11.30 കഴിഞ്ഞപ്പോഴായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ജില്ലാ കലക്ടര്‍മാരുടെ യോഗം കഴിഞ്ഞ് തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്നു ടിവി അനുപമ. ഈ സമയത്തും ടോള്‍പ്ലാസയില്‍ ബ്ലോക്കുണ്ടായിരുന്നു. വാഹനങ്ങളുടെ നീണ്ട നിര വകവയ്ക്കാതെ ടോള്‍ ബൂത്ത് ജീവനക്കാര്‍ ടോള്‍ പിരിച്ചുകൊണ്ടിരുന്നു.

15 മിനുട്ടോളം കുരുക്കില്‍പ്പെട്ട കലക്ടര്‍ പൊലീസുകാരോട് ടോള്‍ ബൂത്ത് തുറന്നുനല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഏറെ നേരം യാത്രക്കാര്‍ കാത്തുനിന്നിട്ടും പൊലീസ് എന്തുകൊണ്ട് പ്രശ്‌നത്തില്‍ ഇടപെടുന്നില്ല എന്ന് അവര്‍ പൊലീസിനോട് ചോദിച്ചു. അരമണിക്കൂറോളം ടോള്‍പ്ലാസയില്‍ നിന്ന അനുപമ പൊലീസുകാരേയും ടോള്‍ പ്ലാസ ജീവനക്കാരേയും ശാസിക്കുകയും ചെയ്തു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News