• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
03:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പിണറായി വിജയന്‍ തീക്കൊള്ളികൊണ്ട് തല ചൊറിയരുത്: പിഎസ് ശ്രീധരന്‍ പിള്ള

By shahina tn    January 18, 2019   
PS-Sreesharan

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തലചൊറിയരുതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ഭക്തരുടെ മനസിനെയും ക്ഷേത്രത്തേയുംഇല്ലാതാക്കാന്‍ വിദേശത്തുനിന്നും വല്ല അച്ചാരവും വാങ്ങിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പിള്ള പറഞ്ഞു.

ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്‌പെഷ്യല്‍ ഓഫീസറായി സ്ഥിരമായുണ്ട്. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ നിരീക്ഷണസമിതിയുണ്ട്. ഇവര്‍ക്കൊന്നും റിപ്പോര്‍ട്ട് നല്‍കാത്ത സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് പുന:പരിശോധന വിധിയെ സ്വാധീനിക്കാനാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

വിശ്വാസികളുടെ വികാരത്തെ പൊലീസ് ശക്തി ഉപയോഗിച്ച് വീണ്ടും വീണ്ടും അപമാനിക്കുന്നത് സൂക്ഷിച്ചുവേണം. തീക്കൊള്ളികൊണ്ട് തല ചൊറിയരുത്. തന്റെ പിടിവാശി തീര്‍ക്കാന്‍ ഏതറ്റംവരെയും പിണറായി വിജയന്‍ പോകും എന്നതിന്റെ തെളിവാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം എന്നും പിള്ള പറഞ്ഞു.

ശബരിമലയില്‍ 51 യുവതികള്‍ കയറി എന്നത് സത്യവാങ്മൂലം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇത് കള്ളമാണെന്നാണ് പിള്ള ആരോപിച്ചത്. സംഘപരിവാര്‍ ഒന്നടങ്കം സമരം പരാജയപ്പട്ടത് സമ്മതിക്കാതെ പ്രതിരോധത്തിലാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News