• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലാത്തി വീശിയും വെടിവയ്പ്പ് നടത്തിയും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനോ സിപിഐഎമ്മിനോ ഇല്ല: കോടിയേരി

By shahina tn    December 23, 2018   
KODIYERI

തിരുവനന്തപുരം: ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണന്‍. ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ നീക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അത് കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമായിരുന്നു. ശബരിമല സന്നിധാനം അങ്ങനെഒരു സാഹചര്യത്തിലേക്ക് എത്തരുത് എന്നുള്ളതുകൊണ്ടാണ് പൊലീസ് ആത്മസംയമനം പാലിച്ചത് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

ലാത്തി വീശിയും വെടിവയ്പ്പ് നടത്തിയും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനോ സിപിഐഎമ്മിനോ ഇല്ല. ആരെങ്കിലും പൊലീസ് സഹായം തേടിയാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കു ക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ദിവസവും 500 വനിതകളെ ശബരിമലയില്‍ എത്തിക്കണമെന്ന് തീരുമാനിച്ചാല്‍ അതിന് കഴിയാത്ത പ്രസ്ഥാനമല്ല സിപിഐഎമ്മെന്നും കോടിയേരി ബാലകൃഷ്ണന്‍ ശബരിമലയിലുണ്ടായ സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ചു.

ജനുവരി ഒന്നിന് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാമതിലില്‍ 50 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കോടിയേരി അവകാശപ്പെട്ടു. ഇവരില്‍ 30 ലക്ഷംപേര്‍ സിപിഐഎം ബന്ധമുള്ള സ്ത്രീകളായിരിക്കും എന്നും മതില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News