• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊല്ലത്ത് പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടും ആലപ്പാട് ഖനന മേഖലയില്‍ സന്ദര്‍ശനം നടത്താതെ വ്യവസായ മന്ത്രി

By Web Desk    January 24, 2019   
ep-jayarajan

കൊല്ലത്ത് പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടും ആലപ്പാട്ടെ കരിമണല്‍ ഖനന മേഖല സന്ദര്‍ശിക്കാതെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍. പ്രശ്‌നം പരിഹരിക്കണമെന്നാണാഗ്രഹമെന്നും അടുത്ത ദിവസം തന്നെ ആലപ്പാട് സന്ദര്‍ശിക്കുമെന്നുമാണ് ഇപി ജയരാജന്റെ നിലപാട്. അതിനിടെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും രംഗത്തെത്തി.

ദേശീയ വനിത ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന പരിപാടി അടക്കം രണ്ട് പൊതുപരിപാടികളാണ് മന്ത്രി ഇപി ജയരാജന കൊല്ലത്ത് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ശേഷം ജില്ലയില്‍ എത്തിയ മന്ത്രി സ്വകാര്യ പരിപാടികളിലടക്കം പങ്കെടുത്തെങ്കിലും ആലപ്പാട് സന്ദര്‍ശിക്കാന്‍ തയാറായില്ല. ആലപ്പാട് സന്ദര്‍ശിക്കുന്നില്ലെ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രശ്‌നം പരിഹരിക്കണമെന്നാണാഗ്രഹമെന്നും അടുത്ത ദിവസം തന്നെ ആലപ്പാട് സന്ദര്‍ശിക്കുമെന്നുമാണ് മന്ത്രി മറുപടി നല്‍കിയത്.

അതേസമയം പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തി. ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരം 84ാ ദിനം പിന്നിട്ടു. സമരത്തിന്റെ നൂറാം ദിവസം വിപുലമായ പരിപാടികളാണ് സമരസമിതി ആസൂത്രണം ചെയ്യുന്നത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News