• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MARCH 2019
SATURDAY
10:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും

By shahina tn    December 26, 2018   
sabarimala

പത്തനംതിട്ട: തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തിച്ചേരും. ശരംകുത്തിയില്‍ എത്തുന്ന രഥയാത്രയെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. തുടര്‍ന്ന് വൈകിട്ട് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടത്തും. അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നാളെ ഉച്ചയ്ക്കാണ് നടക്കുക.

സന്നിധാനത്ത് രാവിലെ മുതല്‍ നല്ല ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കനത്ത സുരക്ഷയാണ് സന്നിധാനത്ത് പൊലീസ് ഒരുക്കിയിരിക്കുന്നത്. പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഘോഷയാത്ര പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകിട്ട് ആറ്മണിയോടെയായിരിക്കും ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്.

 

 

 

 

 

 

 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News