• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോട്ടയത്ത് കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി

By shahina tn    December 18, 2018   
ksrtc

കോട്ടയം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട കോട്ടയം ഡിപ്പോയിലെ എംപാനല്‍ ജീവനക്കാരന്‍ കെഎസ്ആര്‍ടിസി കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കുട്ടനാട് സ്വദേശി വിഎസ് നിഷാദാണ് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ കെട്ടിടത്തിന് മുകളില്‍കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ജോലി നഷ്ടപ്പെട്ടതോടെ തന്റെ കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗം നിലച്ചുവെന്നും അതിനാല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നിഷാദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വീട്ടില്‍ വിളിച്ചറിയിച്ചശേഷമാണ് ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന് മുകളില്‍ കയറിയതെന്നും ഇയാള്‍ പറഞ്ഞു.

ഒരേ ജോലി ചെയ്യുന്ന എംപാനല്‍ ജീവനക്കാര്‍ക്കും സ്ഥിരം ജീവനക്കാര്‍ക്കും രണ്ടു നിയമവും വേതനവുമാണുണ്ടായിരുന്നതെന്ന് നിഷാദും ഒപ്പം ജോലി നഷ്ടപ്പെട്ട മറ്റുള്ളവരും ചൂണ്ടിക്കാട്ടി. പലരും 10ഉം 13ഉം വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണ്. സിംഗിള്‍ ഡ്യൂട്ടിയില്‍ 480 ലഭിക്കുമ്പോള്‍ മാസം 20 ഡ്യൂട്ടി തികയ്ക്കാത്തവരില്‍ നിന്നും 1000 രൂപ പിഴയും ഈടാക്കിയിരുന്നതായി ഇവര്‍ പറഞ്ഞു.

ജോലി നഷ്ടപ്പെട്ടതോടെ ഇവരില്‍ പലരുടെയും കുടുംബങ്ങള്‍ പട്ടിണിയിലാകും. വായ്പകളുടെ തിരിച്ചടവ് അടക്കം എല്ലാം പ്രതിസന്ധിയിലാകും. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തങ്ങള്‍ക്ക് മുന്നിലില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ഇതിനിടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആളുടെപേരു വിവരം തിരക്കി ഫയര്‍ ഫോഴ്‌സ് എത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. ഇതേ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News