• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

APRIL 2019
SATURDAY
12:28 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പെണ്‍കുട്ടിയെ തീകൊളുത്തിയ സംഭവം: ഇന്ധനം കുപ്പിയില്‍ കൊടുക്കുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തി

By Web Desk    March 18, 2019   
pertol bottle

വണ്ടി വഴിയിലാകുമ്പോഴോ മറ്റോ കുപ്പികളിലും കന്നാസുകളിലുമൊക്കെയായി ഇന്ധനം വാങ്ങിക്കുന്നത് പതിവാണ്. പക്ഷെ ഇനിമുതല്‍ പെട്രോളും ഡീസലും കുപ്പിയില്‍ വാങ്ങണമെങ്കില്‍ പൊലീസിന്റെ കത്ത് നിര്‍ബന്ധമാണ്.
തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയത്. പമ്പുടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയതോടെ കരാര്‍ പണി എടുത്തവരും ചെറുകിട പണിക്കാരും പെട്ടിരിക്കുകയാണ്.

പണി നടക്കുന്ന സ്ഥലത്തെ മണ്ണുമാന്തി തുടങ്ങിയ യന്ത്രങ്ങള്‍ക്കുള്ള ഇന്ധനം പമ്പുകളില്‍ നിന്നും കന്നാസ്സുകളില്‍ വാങ്ങിപ്പോവുകയായിരുന്നു പതിവ്. നിയമം കര്‍ശനമായതോടെ ഇന്ധനം വാങ്ങുന്ന ദിവസം പൊലീസ് സ്‌റ്റേഷനിലെത്തി അനുമതി പത്രം വാങ്ങണം.
പൊലീസിന്റെ കത്തുണ്ടെങ്കിലെ ഇന്ധനം ലഭിക്കു. പ്രതിദിനം 5 ലീറ്റര്‍ ഇന്ധനം വാങ്ങാന്‍ സ്‌റ്റേഷനിലെത്തിയെ മതിയാകൂ.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News