• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചരിത്രത്തില്‍ ഇടംപിടിച്ച മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനമാകുന്നു; ശബരിമല നട നാളെ അടയ്ക്കും

By Web Desk    January 19, 2019   
sabarimala

ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനമാകുന്നു. അയ്യപ്പ ദര്‍ശനം ഇന്ന് പൂര്‍ത്തിയാകും. മണ്ഡലകാലത്തിന് സമാപനം കുറിച്ച് നാളെ രാവിലെ ആറ് മണിയോടെ ശബരിമല നട അടയ്ക്കും. അവസാന മണിക്കൂറുള്‍ വരെ പ്രതിഷേധങ്ങള്‍ നിറഞ്ഞു നിന്ന ഒരു മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിനാണ് സമാപനമാകുന്നത്.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടന്ന യുവതി പ്രവേശനം ചരിത്രത്തില്‍ ഇടംപിടിക്കുമ്പോള്‍, ഒരു തീര്‍ത്ഥാടനകാലം മുഴുവന്‍ നിറഞ്ഞു നിന്ന നിരോധനജ്ഞയും, അക്രമ സംഭവങ്ങളും ഈ മണ്ഡല മകരവിളക്ക് കാലത്തിന്റെ ഓര്‍മ പെടുത്തലുകളായി അവശേഷിക്കും.

ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ ഭക്തരെ സന്നിധാനത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളൂ. രാജപ്രതിനിധിക്ക് മാത്രമായിരിക്കും നാളെ പ്രവേശനമനുവദിക്കുക. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പദര്‍ശനം വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News