• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എല്‍ഡിഎഫ് വിപുലീകരിച്ചു; നാല് പാര്‍ട്ടികള്‍ കൂടി മുന്നണിയിലേക്ക്

By shahina tn    December 26, 2018   
LDF

തിരുവനന്തപുരം: നാല് കക്ഷികളെക്കൂടി പുതുതായി ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിച്ചു. എംപി വിരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ മാത്രമായിരുന്നു ഇന്ന് ചേര്‍ന്ന യോഗത്തിന്റെ പ്രധാന അജണ്ട. 12 ഓളം പാര്‍ട്ടികളാണ് എല്‍ഡിഎഫിലേക്കുള്ള പ്രവേശനത്തിനായി കാത്ത് നില്‍ക്കുന്നത്. ഇതില്‍ നിന്നും നാല് പാര്‍ട്ടിയെയാണ് എല്‍ഡിഎഫിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആര്‍ ബാലകൃഷ്ണ പിള്ള മുന്നണി വിപുലീകരണത്തിന് ശേഷം പറഞ്ഞത്. ഇടതുമുന്നണിയുടെ നിലപാടാണ് കേരള കോണ്‍ഗ്രസിന് എന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

കാല്‍നൂറ്റാണ്ടായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ഐഎന്‍എല്ലിന് ചില നിയമസഭാ മണ്ഡലങ്ങളില്‍ സ്വീധീനമുണ്ടാക്കാന്‍ സാധിക്കും എന്ന വിശ്വാസം എല്‍എഡിഎഫിന് ഉണ്ട്. ഈ പ്രതീക്ഷയാണ് ഐഎന്‍എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായിരിക്കുന്നത്. കൂടാതെ ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ഉള്‍പ്പടെയുള്ള സാമുദായിക സംഘടനകളുടെ എതിര്‍പ്പും മുന്നണി വിപൂലീകരിണത്തിന് കാരണമായി.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News