• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
01:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എന്‍എസ്എസിനെ അപമാനിക്കാതെ തെറ്റു തിരുത്താനാണ് സിപിഎം തയ്യാറാവേണ്ടത്: രമേശ് ചെന്നിത്തല

By Web Desk    December 20, 2018   
Ramesh-chennithala

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാനത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ എന്‍എസ്എസിനെ അപമാനിക്കുന്നതിലൂടെ വര്‍ഗ്ഗീയ മതിലാണ് തങ്ങള്‍ കെട്ടാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തുറന്ന് സമ്മതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വനിതാ മതിലിന് പിന്നിലെ വര്‍ഗ്ഗീയ അജണ്ട തുറന്നു കാട്ടപ്പെട്ടതിലെ രോഷം തീര്‍ക്കുന്നതിന് എന്‍എസ്എസ് പോലുള്ള സംഘടനകളെ അപമാനിക്കുന്നത് ശരിയല്ല. മന്നത്ത് പത്മനാഭനും എന്‍എസ്എസും നവോത്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞവയാണ്.പിണറായിയും കോടിയേരിയും വിചാരിച്ചാലൊന്നും ആ ചരിത്രത്തില്‍ ഒരു പോറലും ഏല്‍പ്പിക്കാനാവില്ല. വൈക്കം സത്യാഗ്രഹത്തിന് ശക്തി പകര്‍ന്നു കൊണ്ടു മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണ്ണ ജാഥ കേരളത്തിന് മറക്കാന്‍ കഴിയുന്നതല്ല.

സിപിഎം നിര്‍മിക്കാന്‍ പോകുന്നത് വര്‍ഗ്ഗീയ മതിലാണെന്ന് തിരിച്ചറിഞ്ഞ് അതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാമൂഹ്യസംഘടനകളെയും പ്രവര്‍ത്തകരെയും ചലച്ചിത്ര താരങ്ങളെയും മറ്റും അപമാനിക്കുകയും അതേ സമയം തങ്ങളോടൊപ്പം നില്‍ക്കുന്ന സിപി സുഗതനെപ്പോലുള്ളവരെ മഹത്വവല്‍ക്കരിക്കുകയുമാണ് സിപിഎം ചെയ്യുന്നത്. ഒപ്പം നിന്നാല്‍ ശ്രേഷ്ഠന്മാരും ഇല്ലെങ്കില്‍ മോശക്കാരുമാക്കുന്നതാണ് സിപിഎമ്മിന്റെ നയം.

കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ ന്യൂനപക്ഷങ്ങളെ ഒഴിവാക്കി്‌ക്കൊണ്ടു നിര്‍മ്മിക്കുന്ന വര്‍ഗ്ഗീയ മതില്‍ സംസ്ഥാനത്ത് സമൂദായികവും വര്‍ഗ്ഗീയവുമായ ധ്രൂവീകരണത്തിനാവും വഴി ഒരുക്കുക. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും അയ്യാവൈകുണ്ഠ സ്വാമികളും ചാവറ അച്ചനും അര്‍ണോസ് പാതിരിയും പൊയ്കയില്‍ അപ്പച്ചനും വൈക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും ഉല്പതിഷ്ണുക്കളുമായ മറ്റു നിരവധി സാമൂഹ്യ നേതാക്കളും നല്‍കിയ സംഭാവനകളിലൂടെയാണ് കേരളത്തിലെ നവോത്ഥാനം രൂപപ്പെട്ടത്. ആ മുനുഷ്യ സ്‌നേഹികളുടെ യത്‌നങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് സിപിഎം ഇപ്പോള്‍ ചെയ്യുന്നത്. എന്‍എസ്എസ് പോലുള്ള സംഘടനകളെ അപമാനിക്കാതെ തെറ്റു തിരുത്തുകയാണ് സിപിഎം ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News