• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘത്തിനെ ആക്രമിച്ച സംഭവം; യുഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

By ANSA 11    January 4, 2019   
kottayam

കോട്ടയം: കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘത്തിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ ലോങ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവിശി. വനിതാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. കരോള്‍ സംഘത്തെ സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് യുഡിഎഫ് നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തില്‍ നീതി തേടിയാണ് തിരുവഞ്ചൂര്‍ രാധ കൃഷ്ണന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ കോട്ടയം എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. രാവിലെ പത്തു മണിയോടെ പരുത്തുംപാറയില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചത്. പത്ത് കിലോമീറ്റര്‍ പിന്നീട് 1.30 ഓടെ എസ്പി ഓഫീസ് പരിസരത്ത് എത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ്് ഉപയോഗിച്ച് തടഞ്ഞു. 

ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പൊലീസ് ലാത്തി വീശി. പള്ളിയില്‍ കഴിയുന്നവരെ വീടുകളിലേക്ക് തിരിച്ചയക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയും ആക്രമണത്തിന് ഇരയായ കരോള്‍ സംഘത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും 16ന് കോട്ടയത്ത് രാപ്പകല്‍ സമരം നടത്താന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News