• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പിറവം പള്ളിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പുതിയ ഡിവിഷന്‍ ബെഞ്ചും പിന്‍മാറി

By shahina tn    December 21, 2018   
highcourt

കൊച്ചി: പിറവം പള്ളിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പുതിയ ഡിവിഷന്‍ ബെഞ്ചും പിന്‍മാറി. ജസ്റ്റിസ് ചിതംബരേഷ്,  ആര്‍ നാരായണ പിഷാരടി എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പിന്മാറിയത്. ഇതോടെ രണ്ടാമത്തെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്നത്.

ചിദംബരേഷ് അഭിഭാഷകനായിരിക്കെ ഒരു വിഭാഗത്തിനു വേണ്ടി ഹാജരായിട്ടുണ്ട് എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിന്മാറ്റമുണ്ടായത്.് യാക്കോബായ സഭയ്ക്ക് വേണ്ടി ഹാജരായി എന്ന കാരണമാണ് പിന്മാറ്റത്തിന് പിന്നില്‍. മറ്റൊരു കക്ഷിക്ക് വേണ്ടി  ഹാജരായതിനാല്‍ ഇവര്‍ക്ക് കേസ് പരിഗണിക്കാന്‍ സാധ്യമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. മുമ്പ് ഇതേ കേസില്‍ ജസ്റ്റിസ് ദേവന്‍, രാമചന്ദ്രന്‍ എന്നിവരും പിന്മാറിയിരുന്നു.

സുപ്രീംകോടതിവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പിറവം, വരിക്കോലി, പഴന്തോട്ടം പള്ളികളില്‍ പൊലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. യാക്കോബായ വിഭാഗത്തില്‍നിന്നും പൂര്‍ണമായും പള്ളികള്‍ വിട്ടു കിട്ടണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുമ്പോള്‍ തങ്ങളുടെ പള്ളികള്‍ വിട്ടു കൊടുക്കില്ലെന്ന ഉറച്ചനിലപാടിലാണ് യാക്കോബായ വിശ്വാസികള്‍.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News