• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
01:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംഘര്‍ഷങ്ങള്‍ തുടരുന്നു; കോഴിക്കോട് വീണ്ടും വീടുകള്‍ക്ക് നേരെ ബോംബേറ്; ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും

By ANSA 11    January 8, 2019   
kozhikode

കോഴിക്കോട്: കോഴിക്കോട് വീണ്ടും വീടുകള്‍ക്ക് നേരെ ബോംബേറ്. കൊയിലാണ്ടിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് വീടുകള്‍ അക്രമിക്കപ്പെട്ടു. സിപിഐഎം-ബിജെപി പ്രാദേശിക നേതാക്കളുടെ വീടുകള്‍ക്ക് നേരേയാണ് അക്രമം. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് കൊയിലാണ്ടിയില്‍ സര്‍വകക്ഷിയോഗം ചേരും. പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് കോഴിക്കോട് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്.

ബിജെപി സിപിഐഎം പ്രാദേശിക നേതാക്കളുടെ വീടുകളാണ് അക്രമിക്കപ്പെട്ടത്. മൂന്ന് മണിയോടെ സിപിഐഎം നേതാവും കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ഷിജുവിന്റെ വീടിനുനേരേയാണ് ആദ്യം ബോംബേറ്. സ്‌ഫോടനത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് അഞ്ച് മണിയോടെ ബിജെപി നിയോജക മണ്ഡലം സെക്രട്ടറി മുകുന്ദന്റെ വീടിനുനേരേയും അക്രമമുണ്ടായി. രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരിക്കില്ല.

ഇന്നലെ വിയ്യൂരിലും ബോംബെറിഞ്ഞിരുന്നു. കഴിഞ്ഞ ഹര്‍ത്താലിന് പിന്നാലെ പ്രദേശത്ത് സിപിഎം ബിജെപി സംഘര്‍ഷം തുടരുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ ചാര്‍ജ് ചെയ്തു. പൊലീസ് ജാഗ്രതയിലാണെങ്കിലും ഇത്തരം സംവിധാനങ്ങള്‍ മറികടന്നുകൊണ്ട് നടക്കുന്ന അക്രമങ്ങള്‍ വളരെ ഗൗരവമേറിയതാണ്. ഈ സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ ഇന്ന് വൈകീട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും.

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയിലെ ഇതര ഭാഗങ്ങളിലും വീടുകള്‍ അക്രമിക്കപ്പെട്ടിരുന്നു. പേരാമ്പ്രയില്‍ നിരവധി വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ആക്ട് പ്രകാരമുള്ള കടുത്ത നിയന്ത്രണങ്ങള്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്നത്തെ ദേശീയ പണിമുടക്ക് അക്ഷരാര്‍ഥത്തില്‍ മലബാറില്‍ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല. പൊതുഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News