• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓച്ചിറയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; പ്രതി റോഷന്‍ കസ്റ്റഡിയില്‍; ഇരുവരെയും കണ്ടെത്തിയത് മുംബൈയില്‍ നിന്ന്

By Ajay    March 26, 2019   

കൊല്ലം: കൊല്ലം ഓച്ചിറയില്‍നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മുംബൈ പന്‍വേലിലെ ചേരിയില്‍ നിന്നുമാണ് പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് റോഷനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് മുംബൈ പന്‍വേലിലെ ചേരിയില്‍ നിന്നും മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും അന്വേഷണസംഘം കണ്ടെത്തിയത്. മുംബൈയിലെ വിവിധ ലോഡ്ജുകളിലായി ഇരുവരും ഒളിവില്‍ താമസിച്ചുവരികയായിരുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തതിനാലാണ് പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും കണ്ടെത്താന്‍ വൈകിയതെന്ന് പൊലീസ് പറയുന്നു. നാട്ടിലേക്കുവിളിച്ച മറ്റു നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്വേഷണസംഘം മുംബൈയിലെത്തിയത്.അതേസമയം തട്ടിക്കൊണ്ടുപോയതല്ലെന്നും മുഹമ്മദ് റോഷനുമായി പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

 

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഇരുവരെയും കേരളത്തിലേക്കെത്തിക്കുക. മുഹമ്മദ് റോഷനെതിരെ ബലാത്സംഗക്കുറ്റവും ചുമത്തിയേക്കും. മാര്‍ച്ച് 18നാണ് രാജസ്ഥാനി സ്വദേശിനിയായ പെണ്‍കുട്ടിയെ ഓച്ചിറയില്‍ നിന്നും കാണാതാകുന്നത്. ഓച്ചിറ സ്വദേശിയായ മുഹമ്മദ് റോഷനും മൂന്നുസുഹൃത്തുക്കളും ചേര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി. കേസില്‍ അനന്തു, വിപിന്‍, പ്യാരി എന്നിവരെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മുഹമ്മദ് റോഷനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പ്രത്യക്ഷ സമരവുമായി രംഗത്തുവന്നിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News