• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും യുവത വനിതാ മതിലിനൊപ്പം: യുവജന കമ്മീഷന്റെ നവോത്ഥാന മഹാസംഗമം കോഴഞ്ചേരിയില്‍

By Web Desk    December 20, 2018   
vanitha-mathil

യുവത വനിതാ മതിലിനൊപ്പം എന്ന സന്ദേശവുമായി സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവോത്ഥാന മഹാസംഗമം  21 ഉച്ചകഴിഞ്ഞു മൂന്നിന് കോഴഞ്ചേരിയില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നവോഥാന മൂല്യങ്ങളും, സ്ത്രീ പുരുഷ സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ആശയപ്രചാരണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതയില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് നവോത്ഥാന മഹാസംഗമം സംഘടിപ്പിച്ചിട്ടുള്ളത്. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷയാകും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

എംഎല്‍എമാരായ വീണാ ജോര്‍ജ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, മാത്യു ടി തോമസ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, മുസ്ലിം പണ്ഡിതന്‍ എ.എന്‍. നിസാമുദീന്‍ മൗലവി, ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീത്, മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ.ഫിലിപ്പോസ് തോമസ്, ദേശാഭിമാനി ഡയറക്ടര്‍ കെ.പി. ഉദയഭാനു, പിന്നോക്ക വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ എ.പി. ജയന്‍, പിഎസ് സി അംഗം അഡ്വ. റോഷന്‍ റോയി മാത്യു, പ്രശസ്ത സിനിമാ താരം മല്ലിക സുകുമാരന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി. നായര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, സാഹിത്യകാരന്‍ എസ്. കലേഷ്, യുവ നടന്‍മാരായ അനന്തു ഷാജി, ദിപുല്‍ മനോഹര്‍, യുവ കവികളായ ജിനു കൊച്ചുപ്ലാമൂട്ടില്‍, കാശിനാഥന്‍, യുവജന കമ്മീഷന്‍ അംഗം അഡ്വ.കെ.യു. ജനീഷ് കുമാര്‍, സെക്രട്ടറി ഡി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

നവോത്ഥാന ചരിത്ര സ്മാരകങ്ങളില്‍നിന്ന് ദീപശിഖാ ജാഥകള്‍ സംഗമ നഗരിയിലേക്ക് പുറപ്പെടും. മൂക്കുത്തിസമരം നടന്ന പന്തളം ചന്തയില്‍നിന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി കെ സതി ജാഥാ ക്യാപ്റ്റന്‍ യുവനടന്‍ അനന്തു ഷാജിക്കും മൂലൂര്‍ സ്മാരകത്തില്‍നിന്ന് മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ യുവനടന്‍ ദിപുല്‍ മനോഹറിനും പൊയ്കയില്‍ കുമാരഗുരുദേവന്‍ സ്മാരകത്തില്‍നിന്ന് ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി യുവകവി ജിനു കൊച്ചുപ്ലാമൂട്ടിലിനും മല്ലപ്പള്ളിയില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ യുവകവി കാശിനാഥനും ദീപശിഖ കൈമാറും.  

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News