• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സന്നിധാനത്തെ പ്രതിഷേധങ്ങൾ മയപ്പെട്ട് തുടങ്ങി

By Web Desk    November 22, 2018   
sabarimala case

സന്നിധാനം: ശബരിമലയിൽ നിയന്ത്രണങ്ങളിൽ ഇളവ് സംഭവിച്ചതോടെ  സന്നിധാനത്തെ പ്രതിഷേധങ്ങളും കുറഞ്ഞു തുടങ്ങി .ഇന്നലെ രാത്രി നടന്ന രണ്ട് നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചതായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു.

തുടർച്ചയായ നാലാം ദിനവും സന്നിധാനം പ്രതിഷേധ സ്വഭാവമുള്ള നാമജപത്തിന് വേദിയായി. ശബരിമല കർമസമിതിയുടെ നേതൃത്യത്തിൽ നടന്ന നാമജപം മാളികപ്പുറത്തിന് സമീപമെത്തി പിരിഞ്ഞുപോയി. രണ്ടാമത് നടന്ന നാമജപത്തില്‍ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും പങ്കാളിയായി. നട അടക്കുന്നതിന് തൊട്ടുമുൻപ് അതും അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊലീസും കാര്യമായ നിയന്ത്രണത്തിന് മുതിർന്നില്ല

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News