• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളെജിന് കൈമാറും.

By ANSA 11    January 1, 2019   
simon-britto

കൊച്ചി: അന്തരിച്ച സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളെജിന് കൈമാറും എന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് അറിയിച്ചു. മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത് എന്നും ബ്രിട്ടോ ഭാര്യ സീനയോട് സീനയോട് പറഞ്ഞിരുന്നു.

 തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ വൈകിട്ടോടെയായിരുന്നു ബ്രിട്ടോയുടെ അന്ത്യം. എറണാകുളം പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഐറിന്‍ റോഡ്രിഗ്‌സിന്റെയും മകനായി ജനിച്ച സൈമണ്‍ ബ്രിട്ടോ എറണാകുളം മഹാരാജാസ് കോളെജ്,സെന്റ് ആല്‍ബര്‍ട്ട്‌സ് കോളെജ്, ബീഹാര്‍ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എന്നാല്‍ 1983 ഒക്‌ടോബര്‍ 14ന് കത്തിക്കുത്തേറ്റ് അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടെങ്കിലും അവസാന നാള്‍വരെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News