• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘ശശികുമാര വര്‍മ്മ കള്ളനാണ്’; തന്ത്രിയേയും പന്തളം കൊട്ടാര പ്രതിനിധിയേയും വിമര്‍ശിച്ച് ജി സുധാകരന്‍

By ANSA 11    January 12, 2019   
g-sudhakaran

തിരുവനന്തപുരം: പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മയ്‌ക്കെതിരെയും, തന്ത്രിക്കെതിരെയും ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍. ശശികുമാര വര്‍മ്മ കള്ളനാണെന്നും, ആ സ്വഭാവം ഉള്ളിലുള്ളതു കൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന സംശയം പ്രകടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

‘പന്തളം കൊട്ടാരത്തിന് പുറത്ത് ജീവിച്ച വ്യക്തിയാണ് ശശികുമാര വര്‍മ്മ. അദ്ദേഹത്തിന് കൊട്ടാരം പ്രതിനിധിയാവാനോ, കൊട്ടാര കാര്യങ്ങളില്‍ ഇടപെടാനോ അധികാരമില്ല’. മന്ത്രി തുറന്നടിച്ചു. സര്‍ക്കാരിനെ അവിശ്വസിക്കുന്ന അദ്ദേഹം കളളനാണ്. ഇതിന് പുറകിലുള്ള ഉദ്ദേശ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ശശികുമാര വര്‍മ്മയ്‌ക്കൊപ്പം തന്ത്രിയേയും അദ്ദേഹം വിമര്‍ശിച്ചു. തന്ത്രിക്ക് ഭക്തിയേക്കാള്‍ സാമ്പത്തിക കാര്യങ്ങളിലാണ് കമ്പമെന്നും, അതിനാലാണ് അദ്ദേഹം തന്ത്രി പദവിയില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. 


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News