• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല വിഷയം; പ്രതിഷേധം നടത്തുന്നതിന് സോണിയാ ഗാന്ധി ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി

By ANSA 11    January 4, 2019   
mallapally

ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തുന്നതിന് ഒരു വിലക്കും സോണിയ ഗാന്ധി ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് മുല്ലപള്ളി രാമചന്ദ്രന്‍. വിലക്ക് ഏര്‍പ്പെടുത്തി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുല്ലപ്പളിയും കെസി വേണുഗോപാലും അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം എന്നും കോണ്‍ഗ്രസ്സ് വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ സോണിയ ഗാന്ധി ശാസിച്ചിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ചകോണ്‍ഗ്രസ് കേരള ഘടകം കരിദിനം ആചരിക്കാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോക്‌സഭയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങിയപ്പോളാണ് സോണിയ എംപിമാരെ ഓടിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതൊരു പ്രാദേശിക രാഷ്ട്രീയ പ്രശ്‌നമാണെന്നും അതിനാല്‍ തന്നെ പ്രതിഷേധങ്ങള്‍ കേരളത്തില്‍ മാത്രം മതിയെന്നും സോണിയ വ്യക്തമാക്കി. ദേശിയ തലത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വേറെയാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നും സ്ത്രീ സമത്വവും അവകാശവും കോണ്‍ഗ്രസ് നിലപാടെന്നും സോണിയ ഗാന്ധി പറഞ്ഞു.

അതേസമയം പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് കുത്തി പ്രതിഷേധിച്ചപ്പോള്‍ സോണിയ ഗാന്ധി വിലക്കിയെങ്കിലും കേരളത്തില്‍ സമരം നടത്താന്‍ കോണ്‍ഗ്രസ് എംപി മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സോണിയ ഗാന്ധി ഒരു കോണ്‍ഗ്രസ് നിലപാടെന്നും സോണിയ ഗാന്ധി പറഞ്ഞു. അതേസമയം പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് കുത്തി പ്രതിഷേധിച്ചപ്പോള്‍ സോണിയ ഗാന്ധി വിലക്കിയെങ്കിലും കേരളത്തില്‍ സമരം നടത്താന്‍ കോണ്‍ഗ്രസ് എംപി മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സോണിയ ഗാന്ധി ഒരു തരത്തിലുമുള്ള വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് കോണ്‍ഗ്രസ്സ് എംപിമാര്‍ അവകാശപ്പെടുന്നത്. 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News