• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
05:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പേരാമ്പ്രയില്‍ വീണ്ടും വീടിനു നേരെ ബോംബേറ്; കനത്ത സുരക്ഷാവലയത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍

By ANSA 11    January 5, 2019   
bomp-attack

കോഴിക്കോട്: പൊലീസ് ആക്ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും വീടിനു നേരെ ബോംബേറ്. വടക്കേടത്ത് താഴേക്കുനി രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെജനല്‍ചില്ലുകളും വാതിലുകളും തകര്‍ന്നു. അതേ സമയം ഹര്‍ത്താല്‍ ദിനം മുതല്‍ ഇതുവരെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് 136 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരിടവേളക്കുശേഷം കോഴിക്കോട് ജില്ലയില്‍ വീണ്ടും വീടുകള്‍ അക്രമിക്കപ്പെടുകയാണ്.പേരാമ്പ്രയിലെ സിപിഐഎം പ്രവര്‍ത്തകന്‍ വടക്കേടത്ത് താഴേക്കുനി രാധാകൃഷ്ണന്റെ വീടിന് നേരെ ബോംബേറുണ്ടായി. സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും വാതിലുകളും തകര്‍ന്നു. ഇന്നു പുലര്‍ച്ചേ രണ്ടു മണിയോടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസവും പ്രദേശത്ത് വീടുകള്‍ അക്രമിക്കപ്പെട്ടിരുന്നു. പൊലീസ് ആക്ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ജില്ലയില്‍ അക്രമങ്ങള്‍ ഹര്‍ത്താല്‍ ദിനം മുതല്‍ തുടങ്ങിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ജില്ലയില്‍ മാത്രം 136 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ അടക്കം നേതാക്കളുടെ വീടുകള്‍ അക്രമിക്കപ്പെട്ട സാഹചര്യത്തില്‍ മലബാറിലെ മറ്റു ജില്ലകളിലേക്ക് കൂടി അക്രമങ്ങള്‍ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് രഹസ്വാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ കനത്ത സുരക്ഷാവലയത്തിലാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News