• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തൃശ്ശൂരിന് റോബോട്ടുകളെ പരിചയപ്പെടുത്തി ഇന്‍കര്‍ റോബോട്ടിക്‌സ്

By Ajay    April 4, 2019   

തൃശ്ശൂര്‍: തൃശ്ശൂരിന് റോബോട്ടുകളെ പരിചയപ്പെടുത്തിക്കൊണ്ട് റോബോട്ടിക് എക്‌സ്‌പോ. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ ഇന്‍കര്‍ റോബോട്ടികസാണ് ‘റോബോട്ടിക് എക്‌സ്‌പോ ആന്‍ഡ് സമ്മര്‍ ക്യാംപ്’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ക്കായി ചെറു റോബോട്ടുകളും മുതിര്‍ന്നവര്‍ക്കായി ഇന്‍ഡസ്ട്രിയല്‍ റോബോട്ടുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.

പൂര്‍ണമായും ഇന്‍കര്‍ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത ഹ്യൂമനോയ്ഡ് റോബോട്ടുകളായ ‘ഇന്‍കെര്‍ ആള്‍ട്ടണ്‍’ എക്‌സിബിഷന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. പേര്‍സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ‘ആള്‍ട്ടണ്‍’ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആകര്‍ഷകമായി. പരാലിസിസ് രോഗികള്‍ക്ക് ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം നല്‍കാന്‍ കഴിയുന്ന റോബോട്ടിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നതായി സ്ഥാപകര്‍ പറയുന്നു.

തൃശ്ശൂര്‍ സ്വദേശികളായ രാഹുല്‍ ബാലചന്ദ്രന്‍,അനുരാഗ് അച്യുതന്‍,ബെന്‍സന്‍ തോമസ്, ഷബാന്‍ ഖാദര്‍ എന്നീ നാലു യുവാക്കള്‍ ചേര്‍ന്നാണ് ഇന്‍കര്‍ റോബോട്ടിക് കമ്പനി ആരംഭിച്ചത്. ഇതിനകം നിരവധി റോബോട്ടിക് സേവനങ്ങള്‍ കേരളത്തിലും പുറം രാജ്യങ്ങളും ഇവര്‍ നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് പ്രവര്‍ത്തനത്തിനായി ‘സാന്‍ബോട്ട് ‘ എന്ന കുഞ്ഞന്‍ ചൈനീസ് നിര്‍മ്മിത റോബോട്ട് സേവനമൊരുക്കിയത് ഇന്‍കര്‍ റോബോട്ടിക്‌സായിരുന്നു.

റോബോട്ടിക് കൗണ്‌സിലിന്റെ അംഗീകരത്തോടുകൂടിയ വിവിധ റോബോട്ടിക് കോഴ്‌സുകളും ഇന്‍കര്‍ നടത്തുന്നുണ്ട്. റോബോട്ടുകളുടെ പ്രദര്‍ശനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ 5നു റോബോട്ടിക്‌സ് എക്‌സിബിഷന്‍ എറണാകുളം ജില്ലയിലും സംഘടിപ്പിച്ചിട്ടുണ്ട്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News