• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല യൂവതീ പ്രവേശനം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും

By shahina tn    December 24, 2018   
sabarimala

തിരുവനന്തപുരം: ശബരിമല യൂവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. സിപിഎമ്മിന്റെ കേരള, തമിഴ്‌നാട് ഘടകങ്ങള്‍ നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് മനീതി സംഘം എത്തിയതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിരാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശബരിമലയെ തകര്‍ക്കാനുള്ള ഗൂഡാലോചനയെകുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യം.

തുടര്‍ച്ചയായുള്ള രണ്ടാം ദിവസവും ശബരിമലയില്‍ യുവതികള്‍ എത്തിയതോടെയാണ് ആരോപണങ്ങളുമായി ഭരണ പ്രതിപക്ഷ കക്ഷികള്‍ കൊമ്പുകോര്‍ത്തത്. യുവതീ പ്രവേശന വിഷയത്തില്‍ ശബരിമലയില്‍ നടക്കുന്നത് സിപിഎം നേതൃത്വത്തിന്റെ ഗൂഡാലോചനയാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. പൊലീസും സര്‍ക്കാറും ചേര്‍ന്ന് നടത്തുന്നത് കപട നാടകമാണ്. കഴിഞ്ഞ അഞ്ച് തവണയായി ഇത് തുടരുന്നു.

സംഘര്‍ഷഭൂമിയായി നിലനിര്‍ത്തി ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും ആരോപിച്ചു. ഇവിടെ നടക്കുന്ന തിരക്കഥയാണ് ഇപ്പോള്‍ ശബരിമലയില്‍ നടപ്പിലാക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് തീവ്രവാദ സംഘടനകളുമായി നിരന്തര ബന്ധത്തിലാണ്. ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തത് എന്തിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ഗൂഡാലോചനയെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. അന്വേഷണം വേണമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പത്മകുമാറിന്റെ നിലപാടിനെയും ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News