• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
02:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്ത്രീ വിരുദ്ധ പരാമര്‍ശം: കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

By ANSA 11    January 10, 2019   
kollam-thulasi

കൊച്ചി: നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.  അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി കൊല്ലം തുളസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് നടന്‍ കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്തത്.

പ്രസംഗത്തില്‍ കൊല്ലം തുളസി ശബരിമല സ്ത്രീ പ്രവേശന വിധി പ്രസ്താവിച്ച ജഡ്ജിമാരെയും വിമര്‍ശിച്ചിരുന്നു. കൊല്ലം ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രസംഗത്തിലായിരുന്നു ശബരിമലയിലേക്ക് പോകുന്ന യുവതികളെ രണ്ടായി കാണണമെന്ന് കൊല്ലം തുളസി പ്രസംഗിച്ചത്.

വിധി പ്രസ്ഥാപിച്ച ജഡ്ജിമാര്‍ ശുംഭന്മാര്‍ ആണെന്നും അന്ന് കൊല്ലം തുളസിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തുന്ന യുവതികളുടെ കാലില്‍ പിടിച്ച് വലിച്ച് കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറുഭാഗം വിധി പറഞ്ഞ ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു നടന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെയാണ് ചവറ പോലീസ് കേസെടുത്തത്.


 

Tags: kerala kochi
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News