• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാലാവധി കഴിയുന്നതുവരെ ദേവസ്വം ബോര്‍ഡ് സ്ഥാനത്തുണ്ടാകുമെന്ന് എ പത്മകുമാര്‍

By ANSA 11    January 11, 2019   
a-pathmakumar

കാലാവധി കഴിയുന്നതുവരെ താന്‍ ദേവസ്വം ബോര്‍ഡ് സ്ഥാനത്തുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. താന്‍ മാറണമെന്നുള്ളത് ചിലരുടെ ആഗ്രഹം മാത്രമാണെന്നും പത്മകുമാര്‍ പ്രതികരിച്ചു.

‘എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് അങ്ങനെയൊരു വാര്‍ത്ത ലഭിച്ചതെന്ന് എത്രയാലോചിച്ചിട്ടും തനിക്ക് പിടികിട്ടുന്നില്ല. മുള്ളുനിറഞ്ഞ പാതയില്‍ക്കൂടിത്തന്നെ നടന്നാണ് പൊതുപ്രവര്‍ത്തന ജീവിതത്തില്‍ താന്‍ ഇവിടെ വരെയെയത്തിയത്. ചിലര്‍ക്കെങ്കിലും അതില്‍ ബുദ്ധിമുട്ടുണ്ടാകാം. അവരാകാം ഇങ്ങനൊരു കാര്യം ആഗ്രഹിക്കുന്നത്. ആ ആഗ്രഹം തല്‍ക്കാലം നടക്കാന്‍ പോകുന്നില്ല.

ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരെന്ന നിലയില്‍ തങ്ങള്‍ ഗവണ്‍മെന്റിനോട് ആലോചിച്ച് പരിപൂര്‍ണ്ണ ഐക്യത്തോടുകൂടിയാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷം ശബരിമല സീസണാരംഭിക്കുന്ന സമയത്താണ് താന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. ആ വര്‍ഷം നന്നായിട്ട് പോയി. ഈ വര്‍ഷവും ഇതുവരെ കുഴപ്പമില്ല. മൂന്നുനാല് ദിവസംകൂടിയേയുള്ളൂ മകരവിളക്കിന്. നാളെ പന്തളത്ത് നിന്നുള്ള തിരുവാഭരണ ഘോഷയാത്രയിലും താനുണ്ടാകും. മകരവിളക്കിനും താനുണ്ടാകും. നവംബര്‍ പതിനാലിനാണ് തന്റെ കാലാവധി തീരുന്നത്. അതുവരെയുണ്ടാകുമെന്നാണ് തന്റെ വിശ്വാസം’. എ പത്മകുമാര്‍ പറഞ്ഞു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News