• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
12:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയില്‍ നിലവില്‍ ഉള്ളതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കില്ല; പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ നിര്‍ത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് 

By Web Desk    October 11, 2018   

ശബരിമലയില്‍ നിലവില്‍ ഉള്ളതില്‍ കൂടുതല്‍ സൗകര്യങ്ങളൊന്നും സ്ത്രീകള്‍ക്കായ് ഒരുക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. 18-ാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനമില്ല. ഹൈക്കോടതി നിര്‍ദേശാനുസരണമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. മുമ്പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്. തന്ത്രി കുടുംബവുമായി ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്നും പത്മകുമാര്‍ വ്യക്തമാക്കി.

അതേസമയം, ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ആരംഭിച്ചു.
സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ മാര്‍ച്ച് ബഹിഷ്‌കരിച്ചിരിച്ചിരിക്കുകയാണ്. ആദിവാസി നേതാവ് സികെ ജാനു അടക്കമുള്ളവര്‍ മാര്‍ച്ചില്‍ നിന്ന് വിട്ടുനിന്നു. പ്രകൃതിയോടിണങ്ങിയ വിശ്വാസവും ആചാരങ്ങളുമാണ് ആദിവാസികള്‍ക്കുള്ളതെന്നും അവിടെ സ്ത്രീ പുരുഷ വേര്‍തിരിവുകള്‍ ഇല്ലെന്നും ജാനു പറഞ്ഞു. കണ്ണടച്ചിരിക്കുന്ന സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ പോരുന്ന സമരമാണു വരാന്‍ പോകുന്നതെന്ന് ബി.ഡി.ജെ.എസ് ചെയര്‍മാന്‍ തുഷാര്‍ വെളളാപ്പള്ളി പറഞ്ഞു. പന്തളത്ത് എന്‍ഡിഎ ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അയ്യപ്പ വാഹനമായ പുലിയുടെ ശൗര്യവും ശക്തിയും ഉള്ള സമരത്തിനാണു തുടക്കം കുറിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് നിസാരമായി കൈകാര്യം ചെയ്യാവുന്ന കോടതി വിധിയായിരുന്നു വന്നത്. ഇതാണു കണ്ടില്ലെന്നു നടിക്കുന്നത്. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഒരുമിച്ചു നിന്ന് ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കു പിന്തുണ നല്‍കണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു. വരാനിരിക്കുന്നത് വലിയ സമരമാണെന്നും തുഷാര്‍ വ്യക്തമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News