• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; രണ്ടാം ദിനത്തിലും ട്രെയിനുകള്‍ തടഞ്ഞു

By ANSA 11    January 9, 2019   
train

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. രണ്ടാം ദിവസമായ ഇന്നും സമരാമനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. തിരുവനന്തപുരത്ത് വേണാട് എക്‌സ്പ്രസാണ് സമരാനുകൂലികള്‍ തടഞ്ഞത്. ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ അവസ്ഥയിലായിരുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകള്‍, ഓട്ടോ ടാക്‌സി എന്നിവ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്ന് വ്യാപാരികള്‍ പറഞ്ഞിരുന്നു എങ്കിലും ഭാഗികമായി മാത്രമെ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചുള്ളു.

ഇന്നലെയും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, കോഴിക്കോട്, എന്നിവിടങ്ങളിലാണ് ട്രെയിന്‍ തടഞ്ഞത്. ഇന്നലെയും ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ബാങ്ക്, റെയില്‍വെ, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എന്നിവരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഒരു വര്‍ഷം ഒരു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കാത്തതാണ് പണിമുടക്ക് ആഹ്വാനം ചെയ്യാനുള്ള പ്രധാനകാരണം. 

 



 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News