• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
06:40 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘കടക്ക് പുറത്ത്’; അവധിയെടുത്ത് മുങ്ങിയ 36 മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാരെ സര്‍ക്കാര്‍ പുറത്താക്കി

By shahina tn    December 22, 2018   
pinarayi-vijayan

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അനധികൃത അവധിയില്‍ പോയ 36 ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് നീക്കിക്കൊണ്ട് ഉത്തരവിറങ്ങി. അമ്പതോളം ഡോക്ടര്‍മാര്‍ ജോലിക്ക് എത്താത്തത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.  

സര്‍ക്കാര്‍ വകുപ്പില്‍ ജോലി നേടിയശേഷം അനധികൃതമായി അവധിയെടുത്ത് വിദേശത്ത് പോവുകയോ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുകയോ ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. പിഎസ്‌സിയെ അറിയിച്ച് ഡോക്ടര്‍മാരുടെ വിശദീകരണവും പരിശോധിച്ചാണ് നടപടി. 

നേരത്തെ 50 ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു. 9 പേര്‍ മാത്രമാണ് മറുപടി നല്‍കാന്‍ തയാറായത്. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സമ്മതം പ്രകടിപ്പിച്ച ഡോക്ടര്‍മാരോട് സര്‍ക്കാന്‍ അനുഭാവപൂര്‍വം പ്രതികരിച്ചിരുന്നു. എന്നാല്‍ യാതൊരുവിധ മറുപടിയും  നല്‍കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News