• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലവിഷയത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഫാസിസം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്: ആനന്ദ്

By shahina tn    January 15, 2019   
anad

കോഴിക്കോട്: ശബരിമലവിഷയത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഫാസിസം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ ആനന്ദ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകള്‍ മലകയറുമ്പോള്‍’ എന്ന വിഷയത്തെക്കുറിച്ച് വളരെ സൂക്ഷമമായും ആഴത്തിലുമുള്ള ചര്‍ച്ചകളായിരുന്നു കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്നത്. ശബരിമല വിഷയം സംബന്ധിച്ച് ഇപ്പോള്‍ ഫാസിസ്റ്റ് ചിന്താഗതിയുടെ തുടര്‍ചലനങ്ങളാണ് സംഭവിക്കുന്നതെന്നും സാഹിത്യകാകാരന്‍ ആനന്ദ് അഭിപ്രായപ്പെട്ടു. അക്രമത്തിലൂടെയാണ് അതിന്റെ പ്രവര്‍ത്തനം. ധാര്‍മ്മികമാണോ നീതിപൂര്‍വ്വമാണോ എന്നാണ് നാം പരിശോധിക്കേണ്ടത്.

സ്ത്രീകള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്നതെന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ കവി സച്ചിദാനന്ദനും അഭിപ്രായപ്പെട്ടു. എന്നാല്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും ലിംഗനീതി ലഭിക്കുന്നില്ലെന്നാണ് എഴുത്തുകാരി സിഎസ് ചന്ദ്രികയുടെ പക്ഷം.

ശബരിമല വിഷയത്തിലെ സാഹിത്യകാരന്മാരുടെ നിലപാട് ഏകപക്ഷീയമാകുന്നുവെന്ന വിമര്‍ശനവും ചര്‍ച്ചയില്‍ ഉയര്‍ന്നു. നൂറിലേറെ സെഷനുകളില്‍ ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി അഞ്ഞൂറിലേറെ പ്രതിഭാശാലികളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമാകുന്നത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News