• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
03:49 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വധ ഭീഷണി, തെറിവിളി, വീട് തകര്‍ക്കുമെന്ന് മുറവിളി; മല കയറാതെ മടങ്ങിയിട്ടും മനിതിയെ വെറുതെ വിടാതെ സംഘപരിവാര്‍; സെല്‍വിക്ക് നേരെ സൈബര്‍ ആക്രമണം

By shahina tn    December 23, 2018   
selvi

ശബരിമലയിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മല കയറാതെ മനിതികള്‍ മടങ്ങിയപ്പോള്‍ സംഘനേതാവ് സെല്‍വിക്ക് നേരെ സൈബര്‍ ആക്രമണം. സെല്‍വിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ശബരിമല സത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരും സംഘപരിവാറും തങ്ങളുടെ സംസ്‌കാര സമ്പന്നത കാണിച്ചിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള തെറിവിളികളാണ് സെല്‍വിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇവര്‍ നടത്തിയിരിക്കുന്നത്.

കേരളത്തിലേക്ക് വന്നാല്‍ തങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന വീകൃത്യങ്ങള്‍ വെളിവാക്കുന്നതാണ് കമന്റുകളില്‍ കൂടുതലും. അയ്യപ്പ ഭക്തിയാല്‍ ആചാരങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ പെടാപ്പാടു പെടുന്ന പ്രവര്‍ത്തകര്‍ വിവിധങ്ങളായ പദസമ്പത്ത് കൊണ്ടാണ് തങ്ങളുടെ ഭക്തിയെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

സ്ത്രീയെന്ന നിലയില്‍ സെല്‍വിയെ അശ്ലീല വാക്കുകളാല്‍ അപമാനിക്കുന്നതിനൊപ്പം സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും തെറി വിളിക്കാനും കമന്റ് മുതലാളികള്‍ ഉത്സാഹം കാണിക്കുന്നുണ്ട്. ‘പിണറായിയല്ല ആരു വിചാരിച്ചാലും ഒരുത്തിയും ആചാരം തെറ്റിച്ച് ശബരിമലയില്‍ കയറില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ കയറുന്നവളും സിപിഐഎമ്മും വെറും ഓര്‍മ്മ മാത്രമാകുമെന്നുമാണ്’ തെറിവാക്കുകളുടെ അകമ്പടിയോടെയുള്ള ഭീഷണി. സിപിഐഎം ജിഹാദികള്‍ ആണെന്നും അവരുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് സ്ത്രീകള്‍ ശബരിമലയിലെത്തുന്നതെന്നുമാണ് കമന്റില്‍ ഒരാളുടെ കണ്ടുപിടുത്തം.

തമിഴ്‌നാട്ടില്‍ നിന്നുള്ള ആളുകള്‍ മാല പൊട്ടിക്കുന്നവരാണെന്നും നിനക്കൊക്കെ മാല പൊട്ടിച്ച് ജീവിച്ചാല്‍പോരേയെന്നും ഉപദേശിക്കുന്നു ചിലര്‍. അതിനിടെ ശബരിമലയില്‍ തന്റെ മുന്‍പില്‍ ഏതെങ്കിലും സ്ത്രീയെ കാണുകയാണെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്ന കമന്റുകളുമുണ്ട്. ‘നീയൊന്നും വരേണ്ടത് ശബരിമലയിലല്ലെന്നും ചുവന്ന തെരുവിലേക്കാണെന്നും’ ആചാര ലംഘനത്തില്‍ വേദനിക്കുന്ന ഭക്തര്‍ കമന്റിട്ടിട്ടുണ്ട്. ‘കേരളത്തിലെ ആര്‍എസ്എസ് തമിഴ്‌നാട്ടിലെ ആര്‍എസ്എസിനെപ്പോലെയല്ലെന്നുള്ള’ ഭീഷണികളും കമന്റിലുണ്ട്.

ശബരിമലയില്‍ ആചാര ലംഘനം നടത്തുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ ആണത്വം കൊണ്ട് മറുപടി നല്‍കുമെന്ന് തെളിയിക്കുന്ന കമന്റുകളാണ് കൂടുതല്‍. അമ്മയും പെങ്ങളും ഭാര്യയും മകളുമൊക്കെയുള്ള ഭക്ത പ്രതിഷേധക്കാര്‍ സ്ത്രീയെ തങ്ങള്‍ എങ്ങനെയൊക്കെയാണ് നോക്കിക്കാണുന്നതെന്നുംപരിഗണിക്കുന്നതെന്നും വെളിപ്പെടുത്തുന്നതാണ് കമന്റുകള്‍.

ശബരിമല ദര്‍ശനത്തിനായി സെല്‍വിയുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോയിരുന്നു. മനിതി സംഘത്തിലെ യുവതികളുമായി എസ്പി കാര്‍ത്തികേയന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് മനിതി സംഘാംഗങ്ങള്‍ മടങ്ങിപ്പോകാമെന്നറിയിച്ചത്. ഇവര്‍ ചെന്നെയിലേക്ക് മടങ്ങിപ്പോകുകയാണെന്ന് അറിയിച്ചു കഴിഞ്ഞു. പമ്പയില്‍ പൊലീസ് വാഹനത്തിനുള്ളില്‍ വെച്ചാണ് എസ്പി കാര്‍ത്തികേയന്‍ യുവതികളുമായി ചര്‍ച്ച നടത്തിയത്. സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് യുവതികള്‍ മടങ്ങിപ്പോകാന്‍ തയ്യാറായത.് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ പ്രതിഷേധങ്ങളെ നേരിടുന്ന യുവതികള്‍ എന്തുവന്നാലും ദര്‍ശനം നടത്താതെ തങ്ങള്‍ മടങ്ങിപ്പോകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നെങ്കിലും പിന്നീട് സംഘര്‍ഷങ്ങളെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News