• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
09:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും ഒരു സംഘടനയോ സമുദായമോ ഏറ്റെടുക്കുന്നത് ശരിയല്ല; വനിതാ മതിലിനെതിരെ വിമര്‍ശനവുമായി കെസിബിസി

By shahina tn    December 18, 2018   
kcbc

കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശത്തോടെ സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വനിതാ മതിലിനെ രൂക്ഷമായി വിമര്‍ശിച്ച് കെസിബിസി. സമൂഹത്തെ ഭിന്നിപ്പിച്ചല്ലാ നവോത്ഥാനം സംരക്ഷിക്കേണ്ടതെന്ന് കെസിബിസി പറഞ്ഞു. വനിതാ മതില്‍ സൃഷ്ടിക്കുന്നത് വിഭാഗീയതയാണെന്നും അതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നത് ശരിയല്ലായെന്നും കെസിബിസി പറഞ്ഞു.

നവോത്ഥാനത്തിന്റെ പിതൃത്വം എതെങ്കിലും ഒരു സംഘടനയോ സമുദായമോ ഏറ്റെടുക്കുന്നത് ശരിയല്ല, നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശമ നല്‍കുന്നുവെന്നും കെസിബിസി പറഞ്ഞു. ഫാ.വര്‍ഗ്ഗീസ് വള്ളിക്കാട്ടില്‍ ആണ് കെസിബിസിയെ പ്രതിനിധീകരിച്ച് പ്രസ്താവന ഇറക്കിയത്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള നിര്‍മ്മിതിയെപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്ത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള നീക്കങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഇത് താത്കാലികമായി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമെങ്കിലുംതെറ്റായ സന്ദേശം ആണ് നല്‍കുന്നതെന്നുമ കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു. വനിതാമതിലിനെതിരായി എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News