• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് വിഎസ് സുനില്‍ കുമാര്‍

By shahina tn    December 26, 2018   
vs-sunilkumar

തൃശ്ശൂര്‍:  ലോകമെങ്ങും ക്രിസ്തുമസ് വര്‍ണ്ണാഭമായി ആഘോഷിച്ചെങ്കിലും തൃശ്ശൂരില്‍ വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ആഘോഷം നടന്നു. തൃശ്ശൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ 30 ഓളം വരുന്ന കുട്ടികള്‍ ക്രിസ്തുമസ് ആഘോഷിച്ചത് എന്‍സിസി ക്യാമ്പില്‍ അതും കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാറുമൊത്ത്.

തൃശ്ശൂര്‍ വിമല കോളെജില്‍ നടന്നുവരുന്ന എന്‍സിസി ക്യാമ്പിലാണ് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷങ്ങള്‍ അര്‍ത്ഥവത്താക്കാന്‍ മന്ത്രി സുനില്‍ കുമാറെത്തിയത്. തൃശ്ശൂര്‍ ഏഴാം കേരള ഗേള്‍സ് ബറ്റാലിയന്റെ പത്ത് ദിവസത്തെ എന്‍സിസി ക്യാമ്പാണ് കോളെജില്‍ നടന്നുവരുന്നത്. വൈകീട്ട് എഴ് മണിയോടെ ക്യാമ്പിലെത്തിയ മന്ത്രിയെ എന്‍സിസി കാഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.

കുട്ടികളുടെ ഗാര്‍ഡ് ഓഫ് ഓണറും ഡ്രില്ലും മന്ത്രി വിലയിരുത്തി. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ വെടിവെക്കാന്‍ പഠിപ്പിച്ച് മുന്‍ എന്‍സിസി കേഡറ്റുകൂടിയായ മന്ത്രി തന്റെ കലാലയ ഓര്‍മ്മകള്‍ പങ്കുവെച്ചു. കേഡറ്റുകളാകട്ടെ, മന്ത്രിയെ തൊപ്പികൂടിയണിയിച്ചപ്പോള്‍ മന്ത്രി അക്ഷരാര്‍ത്ഥത്തില്‍ ഒരു എന്‍സിസി കേഡറ്റായി മാറുകയായിരുന്നു.

ക്രിസ്മസ് അര്‍ത്ഥവത്താകണമെന്നുള്ള ക്യാമ്പ് കമാന്‍ന്റ് കേണല്‍ എച്ച് പദ്മനാഭന്റെ ആഗ്രഹമാണ് ഈ വേറിട്ട ആഘോഷത്തിനു പിറകില്‍. ഇതിനായി തൃശൂര്‍ ഗവ ചില്‍ഡ്രന്‍സ് ഹോമിലെ മുപ്പതോളം കുട്ടികളെ അദ്ദേഹം ക്യാമ്പിലെത്തിക്കുകയായിരുന്നു.

ക്യാമ്പിലെ 650 ഓളം വരുന്ന കേഡറ്റുകള്‍ അവരെ കാത്തിരുന്നു. അവരുമൊത്ത് ആടിയും പാടിയും കേക്ക് മുറിച്ചും ഒന്നിച്ച് ഭക്ഷണം കഴിച്ചും സന്തോഷം പങ്കുവെച്ചു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും നിരാലംബരേയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ എന്‍സിസി നടത്തുന്ന പരിശ്രമങ്ങളെ ശ്ലാഘിച്ചാണ് മന്ത്രി മടങ്ങിയത്.
 

Tags: camp NCC
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News