• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:35 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതാ മതില്‍: സംഘാടക സമിതിയിലും പ്രതിഷേധ പരിപാടിയിലും പങ്കെടുത്ത കെപിസിസി നേതാവ് മോഹന്‍ ശങ്കറിനെതിരേ നടപടി ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത്

By shahina tn    December 18, 2018   
vanitha-mathil

കൊല്ലം: വനിതാ മതിലിന്റ സംഘാടക സമിതിയിലും പ്രതിഷേധ പരിപാടിയിലും പങ്കെടുത്ത കെപിസിസി നേതാവ് മോഹന്‍ ശങ്കറിനെതിരേ നടപടി ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത്. ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാമതിലിന്റെ സംഘാടക സമിതിയില്‍ മോഹന്‍ ശങ്കറും ടി രാമഭന്ദ്രനും അടക്കമുള്ള കെപിസിസി നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്ന ആരോപണവുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ വിഷയം കോണ്‍ഗ്രസിന്റെ ഒരു വിഭാഗം നേതാക്കള്‍ ഏറ്റെടുത്തു. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിഷയം കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം യുഡിഎഫ് ജില്ലാ നേതൃത്വം സംഘടിപ്പിച്ച വനിതാ മതിലിനെതിരെയുള്ള പരിപാടിയിലും മോഹന്‍ ശങ്കര്‍ പങ്കെടുത്തിരുന്നു.

ഇരു പരുപാടികളിലെയും മോഹന്‍ ശങ്കറിന്റെ സാന്നിധ്യം പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ശക്തമായ താക്കീതുമായി കെ മുരളീധരനും രംഗത്തെത്തിരിക്കുന്നത്. വനിതാ മതിലിന്റെ ഭാഗമായി ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ നിന്നാല്‍ അവര്‍ പിന്നെ പാര്‍ട്ടിയുിലുണ്ടാകില്ല, ബാക്കി കാര്യങ്ങള്‍ പിന്നെ പറയാം. ജനുവരി ഒന്നിന് ആരെങ്കിലും വനിതാ മതിലില്‍ പങ്കെടുത്താല്‍ അവര്‍ പിന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉണ്ടാകില്ല എന്നായിരുന്നു മുരളീധരന്റെ താക്കീത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News