• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാമെന്ന് ഹൈക്കോടതി; എംപാനല്‍ ജീവനക്കാരുടെ ഹര്‍ജിയിലാണ് വിധി

By shahina tn    December 21, 2018   
ksrtc

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാമെന്ന് ഹൈക്കോടതി വിധി. ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ ഹര്‍ജിയിലാണ് ഉത്തരവ്. കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. നിലവിലുള്ള ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അതല്ലെങ്കില്‍ നിലവിലുള്ള താല്‍ക്കാലിക ജീവനക്കാരെയോ നിയമിക്കാമെന്നാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം പിഎസ് സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പിഎസ്‌സി വഴി ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നത് വരെ എംപാനല്‍ ജീവനക്കാരെ നിനിര്‍ത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കേസില്‍ ഇപ്പോള്‍ അന്തിമ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പിരിച്ചുവിട്ട എംപാനലുകാരുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇന്നലെ ഹര്‍ജി പരിഗണിച്ച ശേഷം വിശദമായ വാദത്തിനായി ഇന്നത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.

അതേസമയം നിലവില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണോ വിധി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പിഎസ്‌സി വഴി ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നത് വരെ കെഎസ്ആര്‍സിക്ക് ആവശ്യമെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാം എന്ന വിധിയാണ് പ്രതിസന്ധിയാകുന്നത്. നിലവില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരെ തന്നയാണോ തിരിച്ചെടുക്കുക അതോ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി പുതിയ ആള്‍ക്കാരെയാണോ നിയമിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ആവശ്യത്തിനുള്ള കണ്ടക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുംവരെ ഇപ്പോഴുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് തുടരാമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

നാലായിരത്തിനടുത്ത് ജീവനക്കാരെയാണ് ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് പിരിച്ചുവിട്ടത്. ഇത്രയും ജീവനക്കാരെ ഇനി പെട്ടന്ന് കണ്ടെത്തുക എളുപ്പമല്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനല്‍ ജീവനക്കാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പിഎസ് സി വഴി മതിയായ ജീവനക്കാര്‍ വന്നില്ലെങ്കില്‍ എംപാനലുകാരെ പരിഗണിക്കാമെന്നാണ് ഹൈക്കോടതിയുട സുപ്രധാന നിരീക്ഷണം. അതേസമയം പിഎസ്‌സി ലിസ്റ്റില്‍ നിന്നുള്ള കണ്ടക്ടര്‍മാര്‍ ഇന്നലെ ജോലിയില്‍ പ്രവേശിച്ചിരുന്നു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News