• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വനിതാ മതില്‍; രൂക്ഷവിമര്‍ശനവുമായി ജി സുകുമാരന്‍ നായര്‍

By shahina tn    December 18, 2018   
g-sudhakaran-nair

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന്‍ ജനങ്ങളെ കൈകാര്യം ചെയ്യുന്നത് എന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. ശബരിമലയിലെ ആചാരങ്ങള്‍ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വനിതാ മതില്‍ എന്നും സര്‍ക്കാറില്‍ നിന്നും എന്‍എസ്എസ് അനധികൃതമായി ഒന്നും നേടിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസിന് വിശ്വാസമാണ് വലുത്. 26ന് നടക്കുന്ന അയ്യപ്പജ്യോതിയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്നും അയ്യപ്പന്റെ പേരില്‍ നടക്കുന്ന പരിപാടികളില്‍ വിശ്വാസികള്‍ സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിധിയില്‍ സുപ്രിംകോടതി ഉറച്ചു നിന്നാല്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കും.

എന്‍എസ്എസ് ആരുടെയും ചട്ടുകമായി മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സന്ദര്‍ഭോജിതമായി തീരുമാനമെടുക്കും. വിശ്വാസം സംരക്ഷിക്കാന്‍ ഒപ്പം നിന്നവരെ പിന്തുണയ്ക്കുമെന്നും വനിതാ മതിലിനൊപ്പം നിന്നാല്‍ ബാലകൃഷ്ണപിള്ളയുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News