• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിശാല ഐക്യം അനിവാര്യം; മുന്നണിയിലേക്ക് തിരിച്ചു വരാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് എംപി വീരേന്ദ്ര കുമാര്‍

By shahina tn    December 26, 2018   
MP-VEERAN

കോഴിക്കോട്: ആശയപരമായി ഒരുമിച്ച് പോകാന്‍ കഴിയുന്ന മുന്നണിയിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് എല്‍ജെഡി നേതാവ് എംപി വീരേന്ദ്ര കുമാര്‍ എംപി. ഉപാധികള്‍ക്ക് വേണ്ടിയല്ല മുന്നണി പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് മുന്നണിയിലേക്കുള്ള പ്രഖ്യാപനത്തിന് ശേഷം കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യം കടന്ന് പോകുന്നത് അടിയന്തരാവസ്ഥയിലേക്കാണ്. പരസ്പരം സംസാരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇന്ന് രാജ്യത്തുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ ഓരേ ആശയങ്ങളോടു കൂടിയ വിശാല ഐക്യം അനിവാര്യമാണ്’, എംപി വീരേന്ദ്ര കുമാര്‍ പറഞ്ഞു.

മുന്നണി പ്രവേശനത്തെ ‘തറവാട്ടിലേക്കുള്ള മടക്കയാത്ര’ എന്ന് എംവി ശ്രേയാംസ് കുമാറും വിശേഷിപ്പിച്ചു. ഉപാധികള്‍ക്കു വേണ്ടിയല്ല എല്‍ഡിഎഫിലേക്ക് ചേരുന്നത്. ജെഡിഎസുമായുള്ള ലയനം ഇപ്പോള്‍ ആലോചനയിലില്ലായെന്നും ബാക്കി കാര്യങ്ങള്‍ ദേശീയ തലത്തിലെ നീക്കു പോക്കിന് ശേഷമെന്നും എംവി ശ്രേയാമസ് കുമാര്‍ പറഞ്ഞു.

എംപി വിരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News