• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോതമംഗലം പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം തുടരുന്നു; റംബാനെ തടഞ്ഞിട്ട് 19 മണിക്കൂര്‍ പിന്നിടുന്നു

By shahina tn    December 21, 2018   
kothamangalam

കൊച്ചി: കോതമംഗലം മാര്‍തോമ്മ ചെറിയ പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം തുടരുന്നു. കോടതിവിധി നടപ്പാക്കുന്നതുവരെ പിന്നോട്ടില്ലെന്ന് തോമസ് പോള്‍ റംബാന്‍ ഉറച്ച നിലപാടെടുത്തതോടെ വിശ്വാസികള്‍ അദ്ദേഹത്തെ തടഞ്ഞിട്ട് 19 മണിക്കൂര്‍ പിന്നിടുകയാണ്. വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തിരിയുന്ന അവസ്ഥയുണ്ടായി. 

സുപ്രീംകോടതിവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പിറവം, വരിക്കോലി, പഴന്തോട്ടം പള്ളികളില്‍ പൊലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. യാക്കോബായ വിഭാഗത്തില്‍നിന്നും പൂര്‍ണമായും പള്ളികള്‍ വിട്ടു കിട്ടണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുമ്പോള്‍ തങ്ങളുടെ പള്ളികള്‍ വിട്ടു കൊടുക്കില്ലെന്ന ഉറച്ചനിലപാടിലാണ് യാക്കോബായ വിശ്വാസികള്‍.

 

Related News
Tags: Church
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News