• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
03:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി?’ പിണറായി നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കാന്‍ സമയമായില്ലേ എന്ന് സുരേന്ദ്രനോട് രാജേഷ്

By Web Desk    January 22, 2019   
suren

പാലക്കാട്: ഗെയില്‍ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കാം എന്നു പറഞ്ഞ ബിജെപി നേതാവ് കെ സുരേന്ദ്രനോട് അതിനി സമയമായില്ലേ എന്ന് എംബി രാജേഷ് എംപി. ദേശീയപാതവികസവും ഗെയില്‍ പദ്ധതിയുംപൂര്‍ത്തീകരിച്ചാല്‍ പിണറായി വിജയനെ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കും എന്നും അത് അദ്ദേഹത്തിന്റെ നേട്ടം തന്നെയായിരിക്കും എന്നുമായായിരുന്നു 2016 മേയിലുള്ള സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ‘‘ഗെയില്‍ പൈപ്പ് ലൈന്‍ പണി പൂര്‍ത്തിയായിരിക്കുന്നു. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടും സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ അപ്പോ എപ്പഴാ സുരേന്ദ്ര സമ്മതം സമര്‍പ്പയാമി’ എന്നാണ് എംബി രാജേഷ് ചോദിച്ചിരിക്കുന്നത്.

സുരേന്ദ്രന്‍ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച് നടക്കുന്നതിനും അനുയായികള്‍ നെയ്‌തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങള്‍ നിറവേറ്റിയിരിക്കുന്നു. സുരേന്ദ്രന്റെ ചാലഞ്ച് സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നും രാജേഷ് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കെ.സുരേന്ദ്രൻ സമ്മതം സമർപ്പയാമി

———————————————

കെ.സുരേന്ദ്രന്റെ പഴയ ഒരു എഫ്.ബി.പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഗെയിൽ പൈപ്പ് ലൈനും ദേശീയ പാതാ സ്ഥലമേറ്റെടുപ്പും പൂർത്തീകരിച്ചാൽ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുരേന്ദ്രൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സമ്മതിക്കേണ്ടി വന്നിരിക്കുന്നു സുരേന്ദ്രാ…സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ഗെയിൽ പൈപ്പ് ലൈൻ പണി പൂർത്തിയായിരിക്കുന്നു. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂർത്തിയായിക്കഴിഞ്ഞു. രണ്ടും സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ. സുരേന്ദ്രൻ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച് നടക്കുന്നതിനും അനുയായികൾ നെയ്‌തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങൾ നിറവേറ്റിയിരിക്കുന്നു. സുരേന്ദ്രന്റെ ചാലഞ്ച് സർക്കാർ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. നോട്ട് റദ്ദാക്കൽ സമയത്ത് ഏഷ്യാനെറ്റിലെ വിനുവിനെ സുരേന്ദ്രൻ വെല്ലുവിളിച്ചിരുന്നില്ലേ. ചുരുങ്ങിയത് 3 ലക്ഷം കോടി രൂപ ബാങ്കിലേക്ക് തിരിച്ചു വരില്ലെന്നും അത്രയും സർക്കാരിന് ലാഭമുണ്ടാകുമെന്നും താൻ പറയുന്നത് സംഭവിച്ചില്ലെങ്കിൽ വിനു പറയുന്ന പണി ചെയ്യാമെന്നും പറഞ്ഞത് സുരേന്ദ്രന് ഓർമ്മയുണ്ടോ? വിനു പാകിസ്ഥാനിലേക്കെങ്ങാനും നാടുവിടാൻ പറയാതിരുന്നത് നന്നായി.

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമർപ്പയാമി….?

suendran

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News