• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
03:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം: മികച്ച നോവലിനുള്ള പുരസ്‌കാരം വിജെ ജെയിംസിന്റെ ‘നിരീശ്വരന്‍’ സ്വന്തമാക്കി

By Web Desk    January 24, 2019   
kerala-sahithya-academy

തൃശ്ശൂര്‍: 2017 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള അക്കാദമി പുരസ്‌കാരം വിജെ ജെയിംസിന് ലഭിച്ചു. ‘നിരീശ്വരന്‍’ എന്ന് നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അയ്മനം ജോണിന്റെ ‘ഇതരചരാചരങ്ങളുടെ ചരിത്രപുസ്തക’ത്തിനാണ് മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ‘മിണ്ടാപ്രാണി’ എന്ന വീരാന്‍ കുട്ടിയുടെ കവിതയ്ക്കാണ് മികച്ച കവിതക്കുള്ള പുരസ്‌കാരം ലഭിച്ചത്.

25,000 രൂപയും പ്രശസ്തി പത്രവുമാണ് ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ കെഎന്‍ പണിക്കര്‍ക്കും ആറ്റൂര്‍ രവി വര്‍മ്മയ്ക്കും അക്കാദമി വിശിഷ്ടാംഗത്വം നല്‍കി. 50,000 രൂപയും രണ്ടുപവന്റെ സ്വര്‍ണ പതക്കവും പ്രശസ്തി പത്രവുമാണ് പാരിതോഷികം.

സമഗ്ര സംഭാവനയ്ക്കുള്ള മറ്റു പുരസ്‌കാരങ്ങള്‍ സിവി ബാലകൃഷ്ണന്‍ മികച്ച യാത്രാവിവരണത്തിലൂടെ സ്വന്തമാക്കി. ഏതേതോ സരണികളിലാണ് അദ്ദേഹത്തിന്റെ കൃതി. കുറുക്കന്‍ മാഷിന്റെ സ്‌കൂളിലൂടെ വിആര്‍ സുധീഷ് ബാലസാബിത്യ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കി. എസ്‌വി എസ്‌വി വേണുഗോപാലന്‍ നായരുടെ സ്വദേശാഭിമാനിയാണ് മികച്ച നാടകം.

കല്‍പറ്റ നാരായണന്‍ ( സാഹിത്യവിമര്‍ശനം) എന്‍ജെകെ നായര്‍ (വൈജഞാനിക സാഹിത്യം), ജയചന്ദ്രന്‍ മൊകേരി (ആത്മകഥ), രമാമേനോന്‍ (വിവര്‍ത്തനം), ചൊവ്വലൂര്‍ കൃഷണന്‍ കുട്ടി(ഹാസ്യ സാഹിത്യം) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News