• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലെന്ന് എംഡി; നിയമനം നേടുന്നവര്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്യണം

By Web Desk    December 20, 2018   
tomin

കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി. പിഎസ്‌സി ലിസ്റ്റില്‍ നിയമനം നേടുന്ന കണ്ടക്ടര്‍മാര്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും കെഎസ്ആര്‍ടിസി സത്രമല്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറുന്നതിന് മുന്‍പ് എംഡി വ്യക്തമാക്കി. അതേസമയം കെഎസ്ആര്‍ടിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ പരിഗണിക്കാമെന്ന് ഇന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.

പിഎസ് സി ലിസ്റ്റില്‍ നിന്ന് നിയമിക്കപ്പെടുന്ന 4051 പേര്‍ക്കാണ് കോര്‍പറേഷന്‍ ആസ്ഥാനത്ത് എത്തി നിയമന ഉത്തരവ് കൈപ്പറ്റാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നത്. ഉത്തരവ് കൈപ്പറ്റുന്നവരെ നിശ്ചയിക്കപ്പെട്ട ജില്ലകളിലേക്ക് അയക്കാനും രണ്ടു ദിവസം നീളുന്ന പരിശീലനം നല്‍കാനുമാണ് തീരുമാനം. ഇതിനു ശേഷം മാത്രമേ ഇവരെ ബസ് റൂട്ടുകളില്‍ ജോലിക്ക് നിയോഗിക്കുകയുള്ളൂ. തുടര്‍ന്ന് ജോലിക്കിടെ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരും ഇവരെ സഹായിക്കും.

2013ലെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട 700 പേര്‍ മാത്രമേ ജോലിക്കെത്താന്‍ സാധ്യതയുള്ളൂവെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടന ചൂണ്ടിക്കാട്ടുന്നത്. ഉത്തരവ് ലഭിച്ചവരില്‍ 1456 പേര്‍ വനിതകളാണ്. അതേസമയം ജോലിയില്‍ പ്രവേശിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും ജോലി നഷ്ടമായ എംപാനല്‍ ജീവനക്കാരെക്കുറിച്ചോര്‍ക്കണമെന്നും എംഡി വ്യക്തമാക്കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News