• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
02:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എകെ ആന്റണിക്കെതിരെ കെഎസ്‌യു എറണാകുളം ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചതിനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

By Web Desk    February 11, 2019   
AK-Antony

കെ ആന്റണിക്കെതിരെ കെഎസ്‌യു എറണാകുളം ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചതിനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. പ്രമേയം വിവാദമായതിന് പിന്നാലെ പരസ്യപ്രസ്ഥാവന കെഎസ്‌യു വിലക്കി. എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ സോഷ്യല്‍മീഡിയ കണ്‍വീനറായി നിയമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എറണാകുളം കെഎസ്‌യു ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.

ഇത് കോണ്‍ഗ്രസിന് അകത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നെലെ കെസി വേണുഗോപലടക്കമുള്ള മുതിര്‍ന്ന നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇതോടെയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത് വിശദീകരണവുമായി എത്തിയത്.

ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാന നേതൃത്വത്തിന് അറിവുണ്ടായിരുന്നില്ല്. അനില്‍ ആന്റണിയുടെ നിയമനം എഐസിസി നേരിട്ടാണ് നടത്തിയത്. അര്‍ഹതയുള്ളതു കൊണ്ടാണ് അദ്ദേഹത്തെ നിയമിച്ചത്. എതിര്‍പ്പുള്ളവര്‍ സംഘടനക്കുള്ളിലായിരുന്നു ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ പരസ്യ പ്രസ്താവനകള്‍ നടത്തുകയല്ല വേണ്ടിയിരുന്നതെന്നും അഭിജിത്ത് കോഴിക്കോട്ട് പറഞ്ഞു.

പ്രമേയം പാസാക്കിയ എറണാംകുളം ജില്ലാ പ്രസിഡന്റിനോട് രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷമായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പരസ്യപ്രസ്തവനകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവും സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News