• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മകരവിളക്കിന് മുമ്ബ് കുള്ളാ‍ര്‍ ഡാം തുറന്നുവിടാന്‍ കളക്ടറുടെ ഉത്തരവ് : കാരണം ഇങ്ങനെ

By ANSA 11    January 12, 2019   
makaravilakku

ശബരിമല: മകരവിളക്കിന് മുന്നോടിയായി കുള്ളാ‍ര്‍ ഡാം തുറന്നുവിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പമ്ബയിലും കൈവഴിയായ ഞുണങ്ങാറിലും കോളിഫോം ബാക്ടീരിയ പെരുകുന്നെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്നാണ് നിര്‍ദേശം. അടിയന്തരമായി വെള്ളമെത്തിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാഭരണകൂടത്തിന് നി‍‍ര്‍ദേശം നല്‍കിയത് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം ആദ്യ വാരം പമ്ബയിലേയും ഞുണങ്ങാറിലേയും വെള്ളം പരിശോധിച്ച മലിനീകരണ നിയന്ത്രണ ബോ‍‍‍‍‍ര്‍ഡ് കോളിഫോം ബാക്ടീരിയയുടെ തോത് കൂടുതലാണെന്ന് കണ്ടെത്തിയിയിരുന്നു.

പമ്ബയിലെ ആറാട്ടുകടവില്‍ 100 മില്ലിലിറ്ററില്‍ 23,200 കോളിഫോം ബാക്ടീരിയ യൂണിറ്റും ഞുണങ്ങാറില്‍ 24,800 യൂണിറ്റും ആയിരുന്നു അന്ന് കണ്ടെത്തിയത്. പിന്നീട് ഈ മാസം ആദ്യം നടത്തിയ പരശോധനയില്‍ ഞുണങ്ങാറില്‍ ഇത് 60,000 ആയി ഉയ‍ര്‍ന്നു. കഴിഞ്ഞ ദിവസം ഇത് 42,500 ആയി. ആറാട്ടുകടവില്‍ 100 മില്ലി ലിറ്ററില്‍ മുപ്പതിനായിരം യൂണിറ്റും കണ്ടെത്തി.

ഈ സാഹചര്യത്തിലാണ് പമ്ബയിലേക്ക് അടിയന്തരമായി വെള്ളം തുറന്നുവിടാന്‍ മലിനീകരണ നിയന്ത്രണ ബോ‍‍ര്‍ഡ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നി‍ര്‍ദേശം നല്‍കിയത്. ഈ മാസം 19 വരെ ദിവസം 25,000 ക്യുബിക് മീറ്റ‍ര്‍ വെള്ളമാണ് തുറന്നുവിടുക. തീര്‍ത്ഥാടകരുള്‍പ്പെടെ, തീരത്തുള്ളവ‍ര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News