• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
03:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വാക്കിന് സ്ഥിരതയില്ലാത്തവര്‍ക്ക് കയറി കിടക്കാനുള്ള സ്ഥലമല്ല യുഡിഎഫ്; പത്മകുമാറിനെ താന്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കെ മുരളീധരന്‍

By shahina tn    January 15, 2019   
k-muraleedharan

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് കെ മുരളീധരന്റെ മറുപടി. പത്മകുമാറിനെ താന്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ശബരിമലയിലെ ആചാര ലംഘനം തടയാന്‍ നടപടി സ്വീകരിച്ചാല്‍ പിന്തുണ നല്‍കുമെന്ന പ്രസ്ഥാവന കോണ്‍ഗ്രസിലേക്കുള്ള ക്ഷണമായി അദ്ദേഹം കരുതിയതാണെന്നും മുരളീധരന്‍ പറഞ്ഞു. വാക്കിന് സ്ഥിരതയില്ലാത്തവര്‍ക്ക് കയറി കിടക്കാനുള്ള സ്ഥലമല്ല യുഡിഎഫ് എന്നും മുരളീധരന്‍ പരിഹസിച്ചു.

മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച യുവജന പ്രതിരോധത്തില്‍ സംസാരിക്കുമ്പോഴാണ് പത്മകുമാറിന്റെ പരിഹാസങ്ങള്‍ക്ക് കെ മുരളീധരന്‍ മറുപടി നല്‍കിയത്. പത്മകുമാറിനെ താന്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടില്ല. ശബരിമലയില്‍ ആചാര ലംഘനം തടയാന്‍ നടപടി സ്വീകരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസിലേക്കുള്ള ക്ഷണമായി പത്മകുമാര്‍ തെറ്റിദ്ധരിച്ചതാണ്.

ഒളിമ്പിക്‌സില്‍ വാക്ക് മാറുന്നതില്‍ മെഡല്‍ ഏര്‍പ്പെടുത്തിയാല്‍ സ്വര്‍ണ്ണം പത്മകുമാറിനും വെള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായിരിക്കും. പത്മകുമാര്‍ ഒന്നുകില്‍ പാര്‍ട്ടി നിലപാടാണ് തന്റേതെന്ന് പറയണം. അല്ലെങ്കില്‍ ഭക്തര്‍ക്കൊപ്പമാണെന്ന് പറയണം. ഇരുവിഭാഗത്തേയും പ്തമകുമാര്‍ വഞ്ചിക്കുകയാണ്. അങ്ങനെ വാക്ക് മാറ്റി പറയുന്നവര്‍ക്ക് കയറി കിടക്കാനുള്ള ഇടമല്ല യുഡിഎഫ്.

കോണ്‍ഗ്രസില്‍ തന്റെ സ്ഥാനമെന്താണെന്ന് പത്രം വായിക്കുന്നവര്‍ക്കെല്ലാം അറിയാം. രാമന്‍ നായര്‍ക്ക് പാര്‍ട്ടി എല്ലാം കൊടുത്തിരുന്നു. സംരക്ഷിക്കാഞ്ഞിട്ടല്ല ആര്‍ത്തി മൂത്തിട്ടാണ് രാമന്‍ നായര്‍ ബിജെപിയിലേക്ക് പോയത്. മുന്നണി മാറി കളിക്കുന്നയാളെന്ന് പത്മകുമാര്‍ വിശേഷിപ്പിച്ചത് തന്നെയല്ല. അദ്ദേഹത്തിന്റെ തൊട്ടടുത്തിരുന്ന ശങ്കര്‍ദാസിനെ ആയിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.

 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News