• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:25 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

By Web Desk    November 22, 2018   
sabarimala

പമ്പ: ശബരിമലയിൽ പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ ഇന്ന് അവസാനിക്കും. തുടരണോയെന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കും. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയുമായി സാഹചര്യത്തെക്കുറിച്ച് സംസാരിച്ച് വരികയാണ്. സന്നിധാനം , പമ്പ ,നിലയ്ക്കല്‍ ,ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇത് നിലനില്‍ക്കുന്നതിനാലാണ് സന്നിധാനത്ത് കൂട്ടം ചേര്‍ന്ന് നാമം ജപിച്ച് പ്രതിഷധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ബി.ജെ.പിയും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു

ശബരിമല ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ തീരെ കുറഞ്ഞതോടെ നിലയ്ക്കലിലെയും പമ്പയിലെയും നിയന്ത്രണങ്ങള്‍ പൊലീസ് പൂര്‍ണമായി പിന്‍വലിച്ചു. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് രാത്രിയിലെ മലകയറ്റ നിയന്ത്രണം ഉള്‍പ്പെടെ എല്ലാം പൊലീസ് ഒഴിവാക്കിയത്. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ അനുവാദം നല്‍കിയ പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍, ഇപ്പോള്‍ ഭക്തിഗാനമേളയൊക്കെ ഉണ്ട്. എന്നാല്‍ ശ്രോതാക്കള്‍ നന്നെ കുറവാണ്

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News